തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെല്ലിമൂടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് കൊല്ലപ്പെട്ടു. നെല്ലിമൂട് സ്വദേശി സാം ജെ വത്സലന്‍ ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കേറ്റവും കൈയാങ്കളിയുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ശനിയാഴ്ച രാത്രിയായിരുന്നു വെട്ടേറ്റത്. പരിക്കേറ്റ സാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഞയാറാഴ്ച രാവിലെ സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ടു 3 പേരെ കാഞ്ഞിരകുളം പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.
