തിരുവനന്തപുരം: ഉത്തര മലബാറിലെ ദേവസ്ഥാനങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരുടെയും കോലധാരികളുടെയും ശമ്പള വിതരണത്തിന് മലബാർ ദേവസ്വം ബോർഡിന് 2.5 കോടി രൂപ സർക്കാർ കൈമാറി. ഓണത്തിന് മുമ്പ് എല്ലാവർക്കും കുടിശികയടക്കം ശമ്പളം വിതരണം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാ കൃഷ്ണൻ പറഞ്ഞു. ക്ഷേത്ര സ്ഥാനികർക്ക് നൽകി വരുന്ന
വേതനം വർധിപ്പിക്കുന്നതിന് നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1400 രൂപയാണ് വേതനം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പരമ്പരാഗത കുടുംബ ക്ഷേത്രങ്ങളിലാണ്
ആചാരസ്ഥാനികരും കോലധാരികളുമുള്ളത്. സ്ഥാനികർക്കുള്ള വേതനം ലഭിക്കുന്നതിന്പു തിയ അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.