കണ്ണൂര്‍: പട്രോളിംഗിനെത്തിയ എസ് ഐയെയും പൊലീസ് ഉദ്യോഗസ്ഥരെയും പൂട്ടിയിട്ട് മര്‍ദ്ദിച്ച് മദ്യപരുടെ സംഘം. കണ്ണൂര്‍ അത്താഴക്കുന്നിലാണ് സംഭവം. നൈറ്റ്
പട്രോളിംഗിനിടയില്‍ ക്ളബ്ബിനുള്ളില്‍ മദ്യപാനം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അകത്തേയ്ക്ക് കയറിയ പൊലീസ് സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ടൗണ്‍ എസ് ഐ സിച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്. ഐ നജീബിന് ഷോള്‍ഡറിനാണ് പരിക്കേറ്റത് . പരുക്കേറ്റ പൊലിസുകാര്‍ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്.പൊലീസ് സംഘം ക്ളബ്ബിനുള്ളില്‍ കയറിയതോടെ പുറത്ത് നിന്ന് വാതില്‍ പൂട്ടിയ ശേഷം അകത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമിസംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൻവര്‍, അഖിലേഷ്, അഭയ് എന്നിവരാണ് പിടിയിലായത്. എസ്.ഐ അടക്കമുള്ളവരെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. മുഴുവൻ പ്രതികളെയും പിടികൂടാൻ നടപടി ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്