മഞ്ചേശ്വരം : മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. ചെക്ക് പോസ്റ്റിലെ എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച 72 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യവുമായി ഒരാൾ അറസ്റ്റിലായി. അജാനൂർ കടപ്പുറം സ്വദേശി സൗമിനി നിലയം വീട്ടിൽ പി നിതിനാണു ( 27) പിടിയിലായത്. ഞായറാഴ്ച വൈകിട്ട് മഞ്ചേശ്വരം ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വാഹന പരിശോധന. ഒറ്റയ്ക്ക് ഓടിച്ചു വന്ന മാരുതി ആൾട്ടോ കാർ പരിശോധിച്ചപ്പോഴാണ് മദ്യ കടത്ത് പിടികൂടിയത്. 156 കുപ്പികളിലായി 72 ലിറ്റർ കർണ്ണാടക മദ്യം ആണ് കാറിൽ ഉണ്ടായിരുന്നത്. ഇയാളിൽ നിന്നും 24500 രൂപയും കസ്റ്റഡിലെടുത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫിസറായ കെ സജീവ്, വി സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ രാമ കെ, ദിനൂപ് കെ, ശ്യാംജിത്ത് എം, സബിത്ത് ലാൽ വി ബി , ഡ്രൈവർ സത്യൻ കെ ഇ എന്നിവരും പങ്കെടുത്തു.