വിമാനത്തില്‍ 14കാരിക്ക് മുന്നില്‍ സ്വയംഭോഗം; ഡോക്ടര്‍ അറസ്റ്റില്‍

ബോസ്റ്റണ്‍: വിമാനത്തില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 33-കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കു മുന്നിലാണ് ഇയാള്‍ സ്വയംഭോഗം ചെയ്തതെന്നാണ് പരാതി. കുറ്റം തെളിഞ്ഞാല്‍ 90 ദിവസത്തെ ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയുമാണ് ശിക്ഷ. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം.കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവം നടന്നത്. തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ …

കുട്ടികളെ ഉപേക്ഷിച്ചുപോകുന്ന മാതാപിതാക്കള്‍ക്കെതിരേ വേറിട്ട സമരവുമായി ‘പടന്നയിലെ അമ്മമാര്‍’

കാസര്‍കോട്: കുട്ടികള്‍ക്ക് നീതിയുറപ്പാക്കാന്‍ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം അമ്മമാര്‍. കാസര്‍കോട് പടന്നയിലെ സ്ത്രീകളാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കള്‍ ക്കെതിരെയാണ് പടന്ന കാവുന്തലയില്‍ പ്രതിഷേധം ഉയര്‍ന്നത്. ഭര്‍തൃമതികളായ സ്ത്രീകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പോലും പടന്നയില്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിപ്പോയ സംഭവം നടന്നിരുന്നു. ഇത്തരം സംഭവങ്ങളില്‍ കുട്ടികളാണ് പ്രതിസന്ധിയിലാകുന്നത്. അതിനെതിരെയാണ് ‘ഉമ്മമാരുടെ രോദനം’ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 30-ഓളം സ്ത്രീകള്‍ പ്രതിഷേധിച്ചത്. കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന രക്ഷിതാക്കളുടെ …

മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി, ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക്ക് പാഞ്ഞു കയറി ആറ് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. ശനിയാഴ്ച രാവിലെ 10 മണിയോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് കമ്പല്ലൂരില്‍ സംഘടിപ്പിച്ച പരിപാടിക്കിടേയാണ് അപകടം. കമ്പല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് കടുമേനി ഭാഗത്ത് നിന്നും ഓടിച്ചു വന്ന ബൈക്ക് ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ചെറുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്ഘാടനത്തിനെത്തിയ കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാഹനം …

കാണാതായ ഹോട്ടല്‍ തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍

കാസർകോട് :  കാണാതായ ഹോട്ടല്‍ തൊഴിലാളിയെ 40 അടി താഴ്‌ചയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസ‍ർകോട് ചെര്‍ക്കള ബേര്‍ക്കയിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനും കര്‍ണ്ണാടക, മടിക്കേരി സ്വദേശിയുമായ ഹസൈനാര്‍ ആണ്‌ മരിച്ചത്‌. ചെര്‍ക്കളയിലെ ഹോട്ടല്‍ തൊഴിലാളിയാണ്‌. 35 വര്‍ഷമായി ഹസൈനാര്‍ ബേര്‍ക്കയിലാണ്‌ താമസം.കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായ ഹസൈനാറിനായി വിവിധ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.രാത്രി 11 മണിയോടെ സംശയം തോന്നി വീട്ടിനു സമീപത്തെ കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ്‌ ഫയര്‍ …

വീണു കിട്ടിയ പഴ്സ് പുലിവാലായി; കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ചതിന് യുവാക്കള്‍ക്കെതിരേ കേസ്

കാസർകോട് : വഴിയരികില്‍ നിന്ന് ലഭിച്ച പഴ്‌സില്‍ നിന്ന് ലഭിച്ച കള്ളനോട്ട് കൈമാറാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരേ കേസ്. ഫെഡറല്‍ ബാങ്ക് ഉദുമ ശാഖാ മാനേജര്‍ എം.എസ്.ദിവ്യയുടെ പരാതിയില്‍ ഉദുമ സ്വദേശികളായ അശോക് കുമാര്‍, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസ്. കള്ളനോട്ട് ബാങ്കില്‍ നല്‍കി 14,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം പണം കൈമാറാനെത്തിയപ്പോള്‍ കള്ളനോട്ടാണെന്ന് ജീവനക്കാര്‍ക്ക് സംശയമുണ്ടായിരുന്നു. നോട്ടുകള്‍ മാനേജരെ കാണിക്കാനായി ജീവനക്കാരന്‍ സമീപിച്ചതോടെ ഇരുവരും ബാങ്കില്‍ നിന്നു ഇറങ്ങിയോടി. ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ …

കാസർകോട് എസ്.പി വൈഭവ് സക്സേന ഉൾപ്പെടെ  9 പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള അവാ‍ർഡ്

ന്യൂഡൽഹി: രാജ്യത്തെ മികച്ച പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ അവാർഡിന് കേരളത്തിൽ നിന്ന് 9 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. രാജ്യത്തെട്ടാകെ 140 പൊലീസ് ഉദ്യോഗസ്ഥർക്കാണ് അവാർഡ്. കേരളത്തിൽ നിന്ന് കാസർകോട് എസ്.പി വൈഭവ് സക്സേന, ഡി.ശിൽപ്പ, ഇളങ്കോ , രാജ്കുമാർ, ദിനിൽ ജെ കെ, എന്നീ ഐപിഎസ് ഉദ്യോഗസ്ഥർക്കും, അഡീഷണൽ എസ്പി സുൾഫിക്കർ എം,ഇൻസ്പെക്ടർമാരായ ആർ.കെ ബിജു, പി ഹരിലാൽ,  സാജൻ കെ എന്നിവർക്കുമാണ് അന്വേഷണ മികവിന് അവാർഡ് ലഭിച്ചത്.വയനാട് എസ്പി ആയിരിക്കെ നടത്തിയ മയക്കു മരുന്ന് …

മുടി വെട്ടാനെത്തിയ 11 കാരായ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമത്തിനിരയാക്കി; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബാര്‍ബര്‍ ഷോപ്പിലെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം. കുട്ടികളുടെ പരാതിയില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മണലൂര്‍ സ്വദേശി മേലേ പുത്തന്‍വീട്ടില്‍ ചന്ദ്രനെ (62) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ജോലിചെയ്യുന്ന മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടിയ്ക്കാനെത്തിയപ്പോഴാണ് പ്രതി ലൈംഗികാതിക്രമം കാട്ടിയത്. കുട്ടിയെ വിവസ്ത്രരാക്കിയശേഷം ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ്ടും കുട്ടികളെ വിളിച്ചതോടെ വെള്ളിയാഴ്ച രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. അപ്പോള്‍ …

ബാങ്ക് മാനേജർ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് : എടനാട്-കണ്ണൂർ സഹകരണ ബാങ്ക് കളത്തൂർ ശാഖാ മാനേജ റെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാരമ്പാടിക്കടുത്ത നടുവങ്കടിയിലെ പി. രാമചന്ദ്രയെ (46) ആണ് വെള്ളിയാ ഴ്ച വൈകീട്ടോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ബാങ്കിൽനിന്ന് വ്യാഴാഴ്ച അവധിയെടുത്ത് താക്കോൽ കൈമാറിയിരുന്നു. ഭാര്യക്കും മകനും ഒന്നിച്ചായിരുന്നു താമസം.ഭാര്യ കമലാക്ഷി മൗവ്വാറിലെ സ്വന്തം വീട്ടിലും ഒൻപതാം തരം വിദ്യാർഥിയായ ഏക മകൻ വൈശാഖ് സ്കൂളിലും പോയിരുന്നു. അയൽവാസിയായ സ്ത്രീ വൈകീട്ട് പശുവിന്റെ വെള്ളമെടുക്കുന്നതിന് വീട്ടിലെത്തിയപ്പോഴാണ്  തൂങ്ങിമരിച്ച നിലയിൽ …

അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനം പിടികൂടി;  ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിൽ

മംഗലൂരു: അനധികൃതമായി കടത്തിയ 125 കിലോ രക്തചന്ദനമുട്ടികൾ മംഗലാപുരം ബൽത്തങ്ങാടിയിൽ കർണാടക പൊലീസിന്‍റെ വനം സിഐഡി വിഭാഗം പിടികൂടി. ചന്ദനം കടത്തിയ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്.മംഗലാപുരം മാവിനക്കട്ട സ്വദേശി ഖാലിദ് , ഗുരുവായൻകരെ സ്വദേശി ദീക്ഷിത് എന്നിവരാണ് പിടിയിലായത്.മറ്റൊരു പ്രതി സന്തോഷ് രക്ഷപ്പെട്ടു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വേനൂരിനടുത്ത കരിമനേലു എന്ന സ്ഥലത്ത് വച്ചാണ് ചന്ദനകടത്ത് സംഘത്തെ പിടികൂടിയത്. ഏകദേശം ആറര ലക്ഷത്തിന് മുകളിൽ വിലവരുന്നതാണ് പിടിച്ചെടുത്ത ചന്ദനമുട്ടികൾ. ചന്ദനം കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എ.എസ്.ഐ ജാനുവിന്‍റെ …

15 ട്രെയിനുകള്‍ക്ക് പുതുതായി സ്‌റ്റോപ്പ്; രണ്ടുട്രെയിനുകള്‍ക്ക് കാസര്‍കോട് സ്‌റ്റോപ്പ്, ട്രെയിനുകള്‍ ഇതാണ്..

കാസര്‍കോട്: കേരളത്തില്‍ 15 ട്രെയിനുകള്‍ക്ക് പുതുതായി സ്റ്റോപ്പുകള്‍ അനുവദിച്ച് റെയില്‍വേ. മലബാറിലെ ഒന്‍പത് സ്റ്റേഷനുകളിലാണ് പുതുതായി വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് 15 മുതല്‍ ഈ ട്രെയിനുകള്‍ പുതിയ സ്റ്റോപ്പില്‍ നിര്‍ത്തിതുടങ്ങും. ദാദര്‍ – തിരുനെല്‍വേലി – ദാദര്‍ ഹംസഫര്‍ (22629/22630) 16 മുതലും, തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫര്‍ (20923/20924) 17 മുതലും കാസര്‍കോട് നിര്‍ത്തും. തിരുവനന്തപുരം – മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് (16347/16348) …

മാസപ്പടി വിവാദം മുഖ്യമന്ത്രി ഉൾപ്പെടെ വാങ്ങിയത് 96 കോടിയെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ സംഭവത്തിൽ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 96 കോടിയാണ് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ മാസപ്പടിയായി വാങ്ങിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എന്ത് ന്യായത്തിന്‍റെ പേരിലാണ് പണം വാങ്ങിയത്?.എൽ.ഡി.എഫ്,യു.ഡി.എഫ് നേതാക്കളെല്ലാം മാസപ്പടി കൈപ്പറ്റിയിട്ടുണ്ട്.ഇത്രയും വലിയ അഴിമതി ആരോപണം ഉയർന്നിട്ടും സംസ്ഥാനത്തെ പ്രധാന അന്വേഷണ ഏജൻസികളായ വിജിലൻസും ലോകായുക്തയും നോക്കുകുത്തികളായിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ തൃശ്ശൂരിൽ പറഞ്ഞു.വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് …

മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്റെയും ചെറുപെണ്ണിന്റെയും മകളാണ്. വിളയില്‍ വത്സലയായിരുന്ന ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയില്‍ ഫസീല എന്ന പേര്‍ സ്വീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകന്‍ വിഎം കുട്ടിയാണ് സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. എംഎസ് വിശ്വനാഥന്റെ സംഗീതത്തിലാണ് ഫസീല ആദ്യമായി പാടിയത്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ പി ടി അബ്ദുറഹ്‌മാന്റെ …

പണമിടപാട് തർക്കം; യുവാവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിൽ

കൊച്ചി: പണമിടപാട് തർക്കത്തെ തുടർന്ന് യുവാവിനെ മർദ്ദിച്ച്  വഴിയിലുപേക്ഷിച്ച കടന്നുകളഞ്ഞ സംഘത്തെ പൊലീസ് പിടികൂടി.തോട്ടക്കാട്ടുക്കര സ്വദേശി എഡ്വിൻ, മുപ്പത്തടം സ്വദേശി അബ്ദുൾ മുഹാദ്, ദേശം സ്വദേശി പ്രസാദ്, പുതുമനയിൽ കമാൽ, പുഷ്പത്തുകുടി കിരൺ, എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ്  തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം 5 മണിയോടായിരുന്നു സംഭവം. ആലുവ ബൈപ്പാസിൽ സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ബിലാലിന്റെ അടുത്തേക്ക് എത്തിയ സംഘം വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും വാങ്ങി കാറിൽ കയറ്റി …

അർധരാത്രിയിൽ സ്ത്രീയെ നഗരത്തിൽ വെട്ടികൊലപ്പെടുത്താൻ ശ്രമം;ഗുരുതര പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.നഗരത്തിലെ ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം.സ്ത്രീയെ ആക്രമിച്ച കട്ടപ്പന സ്വദേശി ബാബു പൊലീസിന്റെ പിടിയിലായി. പുലർച്ചെ രാത്രി 12.30ന് ആണ് സംഭവം. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം …

ഹൃദയാഘാതത്തെ തുടർന്ന് ക്ഷേത്രം മേൽശാന്തി മരിച്ചു

കാസർകോട് : കീഴൂരിൽ ക്ഷേത്രംമേൽശാന്തിഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ചന്ദ്രഗിരി കിഴൂർ ശ്രീധർമ്മശാസ്താക്ഷേത്രം മേൽശാന്തി ശ്രീ നിലയത്തിൽ സി.എച്ച് ജയപ്രസാദ്(60) ആണ്   മരിച്ചത്.ഇന്നലെ രാത്രി ക്ഷേത്ര പരിസരത്തുള്ള വീട്ടിൽ വച്ച്  ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ചന്ദ്രഗിരി ക്ഷേത്ര  മുൻ മേൽശാന്തിയുമായ സി.എച്ച് വാസുദേവ അഡിഗയുടെയും പരേതയായ കല്യാണിയമ്മയുടെ മകനാണ്.ഭാര്യ ഹേമലത,  അനുപ്രിയ (എൻ ജി ഒ കമ്പനി ( ചെന്നൈ) , അഭിനയ (വിദ്യാർത്ഥി ബാംഗ്ലൂർ) എന്നിവരാണ് മക്കൾ

 ദൈനംദിന ഭക്ഷണ വസ്തുക്കളിൽ മൈദ  ഒരു വില്ലനാണോ? ഭക്ഷണത്തിൽ നിന്ന്  മൈദ ഒഴിവാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാം? മൈദയുടെ പകരക്കാരനാര്? അറിയാം മൈദ വിശേഷങ്ങൾ

  വെബ് ഡെസ്ക്: മൈദ അല്ലെങ്കിൽ ശുദ്ധീകരിച്ച ഗോതമ്പ് മാവ്, നമ്മുടെ പാചകത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഘടകമാണ്. പൊറോട്ട, ബ്രെഡ്, ബിസ്‌ക്കറ്റ്, കേക്ക്, പഫ്സ് മറ്റ് ലഘുഭക്ഷണങ്ങൾ തുടങ്ങി നിരവധി വിഭവങ്ങളുടെ പ്രധാന ഭാഗം. രുചിയും വൈവിധ്യവും മൃദുവായ ഘടനയും ഇതിനെ ഒരു ജനപ്രിയ ഐറ്റമാക്കി മാറ്റി. പക്ഷെ ഇതിന്റെ അമിത ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണ്. മൈദയിൽ അവശ്യ പോഷകങ്ങളോ നാരുകളോ ഇല്ല, ഇത് കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങൾക്കും …

എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി തോമസ് തന്നെ; ചാണ്ടി ഉമ്മനെ നേരിടാൻ ജയ്ക്ക് കരുത്തനെന്ന് സിപിഎം. പ്രഖ്യാപനം ഉടൻ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ   ജെയ്ക്ക് സി തോമസിനെ  എൽഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചു.ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിനെ സ്ഥാനാർത്ഥിയായി  നിശ്ചയിച്ചത്. മണ്ഡലത്തിൽ ജയ്ക്കിനുള്ള പരിചയം കണക്കിലെടുത്താണ് പുതുമുഖം വേണ്ടെന്ന്  പാർട്ടി തീരുമാനിച്ചത്. സുഭാഷ് പി വർഗ്ഗീസ്, റെജി സക്കറിയ എന്നിവർ നേരത്തെ പരിഗണനാ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും  ഇവരെ കൊണ്ട് വന്നാൽ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട  സ്ഥിതിയുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ യുവമുഖമായതിനാൽ യുവാക്കൾക്ക് തന്നെ പരിഗണന കൊടുക്കാനാണ് സിപിഎം നേതൃത്വവും …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകള്‍ അവതരിപ്പിച്ച് അമിത് ഷാ

ഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വര്‍ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.സിആര്‍പിസി യില്‍ 313 ഭേദഗതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകള്‍ പ്രകാരം ദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു.ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് …