പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ റൗഡി അറസ്റ്റിൽ; പോക്സോ കേസ് ചുമത്തി പൊലീസ്

മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ റൗഡിയെ മംഗലൂരു പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.കസ്ബ ബെഗ്രയിലെ മുഹമ്മദ് സർഫാസ് എന്ന ചപ്പു(22)നെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ പെൺകുട്ടിയെ ഓഗസ്റ്റ് 10 നാണ് ഇയാൾ തട്ടികൊണ്ട് പോയത്. ബൈന്തൂർ, പനമ്പൂർ, മംഗളൂരു എന്നിവിടങ്ങളിലായി എട്ടിൽ അധികം കേസുകളിൽ പ്രതിയാണ് മുഹമ്മദ് സർഫാസ് എന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റിലായ പ്രതിയെ ചെവ്വാഴ്ച …

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാകും;രാജ്യം മണിപ്പൂരിനൊപ്പം;മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ ശ്രമം തുടരുന്നുവെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ

ന്യൂഡൽഹി: പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം.ഭാരതത്തെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൊവിഡിന് ശേഷം ഉയർന്നുവന്ന ലോക ക്രമത്തിൽ ഭാരതത്തിന് സവിശേഷ സ്ഥാനമുണ്ട്. സാമ്പത്തിക ശക്തിയിൽ രാജ്യ ലോക രാഷ്ട്രങ്ങളിൽ 10 ൽ നിന്ന് 5 ലേക്ക് ഇന്ത്യ  ഉയർന്നു. 2047 ൽ സ്വാതന്ത്ര്യത്തിന്‍റെ നൂറ് വർഷം പൂർത്തിയാകുമ്പോൾ രാജ്യം വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ യുവജനതയാണ് രാജ്യത്തിന്‍റെ ശക്തി.യുവ സമൂഹം രാജ്യത്തെ …

ഓണം ലക്ഷ്യമാക്കി സംസ്ഥാനത്തേക്ക് മദ്യം ഒഴുകുന്നു; മഞ്ചേശ്വരത്ത് 302 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിനോട്‌ അനുബന്ധിച്ച് മഞ്ചേശ്വരം ചെക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് കാറിൽ കടത്താൻ ശ്രമിച്ച 302.4 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. തിങ്കളാഴ്ച രാത്രി 8 മണിയോടെ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസും സംഘവുംനടത്തിയ വാഹന പരിശോധനയിലാണ് വൻ മദ്യ കടത്ത് പിടികൂടിയത്. ഉദുമ പനയാൽ ദേവൻ പൊടിച്ച പാറ സ്വദേശി ഭാരത് രാജ് (30) ആണ് കാറിൽ മദ്യം കടത്തിയത്. മാരുതി എർട്ടിഗ ടാക്സി …

രാജ്യം സ്വതന്ത്ര്യദിനാഘോഷ ലഹരിയിലേക്ക് ; സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ

ന്യൂഡൽഹി: രാജ്യം ഏഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ.രാജ്യവ്യാപകമായി സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. സൈനിക, അർധസൈനിക വിഭാഗങ്ങൾ, സായുധ സേനകൾ,പൊലീസ്, എൻ.സി.സി, എൻ,എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങി വിവിധ പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണി നിരക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സാധാരണകാരായ വിവിധ മേഖലകളിൽ നിന്നുള്ള 1800 ഓളം പേരെ ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആഘോഷത്തിന് മുന്നോടിയായി …

രാജ്യത്തെ പൗരന്മാരെല്ലാം തുല്യർ ;ഭാരതീയൻ എന്ന സ്വത്വം ജാതി മത ചിന്തകൾക്ക് മുകളിൽ; സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാഷ്ട്രപതി ദ്രൗപതി മുർമ്മു

രാജ്യത്ത് പൗരന്മാരല്ലാം തുല്യരെന്ന്  രാഷ്ട്രപതി ദ്രൗപതി മു‍ർമ്മു.ജാതി, മതം, ഭാഷാ, പ്രദേശം തുടങ്ങിയ  ചിന്തകൾക്ക് മുകളിലാണ് ഭാരതീയൻ എന്ന സ്വത്വം എന്ന് രാഷ്ട്രപതി പറഞ്ഞു.ഇന്ത്യ  വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിവസത്തിന്‍റെ ഓർമ്മ പുതുക്കുമ്പോൾ  രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ഏവരെയും സ്മരിക്കുന്നതായും ആദരവ് അ‍ർപ്പിക്കുന്നതായും   രാഷ്ട്രപതി തന്‍റെ  സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. മഹത്തായ ഒരു ജനാധിപത്യത്തിന്‍റെ  ഭാഗമാണ് നാം എന്ന വസ്തുതയാണ് സ്വാതന്ത്ര്യ ദിനത്തിൽ നാം ആഘോഷിക്കുന്നത്.   ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ ശക്തിയായി വളർന്നിരിക്കുന്നു. രാജ്യം …

പനി ബാധിച്ചു കുഴഞ്ഞ് വീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു

കണ്ണൂര്‍: പനി ബാധിച്ച് വീട്ടില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ചെറുകുന്നു സ്വദേശി സി വി മുസ്തഫയുടെയും ഷമീമയുടെയും മകള്‍ ഫാത്വിമ മിസ് വ (17) ആണ് മരിച്ചത്.കണ്ണപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരന്‍: മിഹറാജ് (വിദ്യാര്‍ഥി, മാടായി കോളജ്).

കണ്ണൂരില്‍ വീണ്ടും ട്രെയിനിന് നേരെ കല്ലേറ്; 24 മണിക്കൂറിനിടെ കല്ലേറുണ്ടാകുന്നത് മൂന്നാം തവണ

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തുരന്തോ എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെ പാപ്പിനിശേരിക്കും കണ്ണപുരത്തിനും ഇടയിലാണ് വീണ്ടും കല്ലേറുണ്ടായത്. 24 മണിക്കൂറിനിടേ മൂന്നാമത്തെ കല്ലേറാണ് ഇന്നു നടന്നത്. റെയില്‍വേ പോലീസും കേരള പോലീസും സംയുക്തമായി കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പരിശോധന നടത്തിവരികയാണ്.കഴിഞ്ഞ ദിവസം തിരുവന്തപുരത്തുനിന്ന് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസ്, ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നെ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് നേരെയും കണ്ണൂരില്‍ വച്ച് കല്ലേറുണ്ടായിരുന്നു. നേത്രാവതി എക്‌സ്പ്രസിന്റെ എ വണ്‍ എസി കോച്ചിന്റെ ഗ്ലാസും …

ക്ഷേത്രകുളത്തിൽ  നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരിച്ചു

പയ്യന്നൂർ: പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശി  ഊട്ടുതറതുണ്ടിൽ നന്ദു കൃഷ്ണ(23)ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പയ്യന്നൂർ ഫിഷറീസ് കോളേജിൽ ബിഎഫ്എസ് സി വിദ്യാർത്ഥികളായ  നന്ദുകൃഷ്ണയും,   തിരുവനന്തപുരം സ്വദേശി അശ്വിനുമാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി  ക്ഷേത്രകുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്.  നാട്ടുകാർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അബോധാവസ്ഥയിലായ നന്ദു മരിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. നന്ദു കൃഷ്ണയുടെ …

ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥി; മൂന്ന് മുന്നണികളും പ്രചരണം ശക്തമാക്കി; തെരഞ്ഞെടുപ്പ് ചൂടിൽ പുതുപ്പള്ളി

കോട്ടയം:   പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജി. ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി.ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്‍റാണ് ജി. ലിജിൻ ലാൽ.   ബിജെപി കേന്ദ്ര നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിക്കൊപ്പമാണ് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെയും ബിജെപി പ്രഖ്യാപിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്‍റ് , ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എന്നീ പദവികൾ  വഹിച്ചിട്ടുള്ള ലിജിൻ ലാൽ യുവമോർച്ചയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ക്രിസത്യൻ സഭാ നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നത് കൂടെ …

ഹിമാചലില്‍ മേഘ വിസ്‌ഫോടനം, ശിവക്ഷേത്രം തകര്‍ന്നു 9 മരണം

കനത്ത മഴയ്ക്കിടെ ഹിമാചല്‍ പ്രദേശില്‍ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ 16 പേര്‍ മരിച്ചു.ഷിംല ജില്ലയില്‍ ശിവക്ഷേത്രം തകര്‍ന്നു 9 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതല്‍ പേര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മഴയില്‍ ഷിംല-ചണ്ഡീഗഡ് റോഡ് ഉള്‍പ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്. മഴയില്‍ മണ്ണിടിഞ്ഞ് റോഡുകള്‍ തടസപ്പെട്ടു. ബസുകള്‍ക്കും ട്രക്കുകള്‍ക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു പ്രസ്താവനയില്‍ …

യാത്രക്കാരെ വലച്ച് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് കുതിച്ച് കയറി ; സാധാരണ നിരക്കിനേക്കാൾ 4 മടങ്ങ് കൂടുതല്‍ ; പ്രവാസികൾ നെട്ടോട്ടത്തിൽ

അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങി പോകുന്ന മലയാളി പ്രവാസികൾക്ക് അമിതമായ വിമാന ടിക്കറ്റ് നിരക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ അടുത്ത മാസം തുറക്കാനിരിക്കെ, വിമാനക്കമ്പനികൾ അമിത നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.മുംബൈ പോലുള്ള പ്രധാന നഗരങ്ങളെ അപേക്ഷിച്ച് കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് പറക്കാനുള്ള ചെലവ് മൂന്നിരട്ടിയാണ്. ഓണാഘോഷം കഴിഞ്ഞ് പ്രവാസികളുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് ഈ മാസം അവസാനവും സെപ്തംബർ തുടക്കവുമാണ് വർധിച്ച നിരക്ക് ഈടാക്കുന്നത്.നിലവിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വൺവേ ടിക്കറ്റ് …

മംഗലൂരു വിമാനതാവളത്തിൽ 2 കിലോ  സ്വർണ്ണ മിശ്രിതം പിടികൂടി; 2 കാസർകോട് സ്വദേശികൾ പിടിയിൽ

മംഗലൂരു: മംഗലാപുരം വിമാനതാവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നുമായി രണ്ട് കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ് പിടികൂടി.കഴിഞ്ഞ ദിവസം പുലർച്ചെ  അബുദാബിയിൽ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്ത കാസർകോട് സ്വദേശി മുഹമ്മദ് നൗഫലിൽ നിന്നും  1183 ഗ്രാം  സ്വ‍ർണ്ണ മിശ്രിതമാണ് പിടികൂടിയത്.  4 ക്യാപ്സ്യൂളുകളാക്കി മലാശയത്തിൽ  ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമിശ്രിതം. കണ്ടെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം 70,62,510 രൂപ വരുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. മറ്റൊരു കേസിൽ  ദുബായിൽ നിന്ന് …

കോട്ടയം കിടങ്ങൂരിൽ ബിജെപി പിന്തുണയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു; ഇടതിന്  ഭരണം നഷ്ടം; സഖ്യം സംസ്ഥാന നേതൃത്വങ്ങൾ അറിയാതെ

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിക്ക് സമീപത്തെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് , ബിജെപി സഖ്യം. യു.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർത്ഥിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തതോടെ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിലെ തോമസ്  മാളിയേക്കൽ ആണ്  പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടത്. ബിജെപി 5 , കേരളാ കോൺഗ്രസ്സ് ജോസഫ് – 3  എന്നിങ്ങനെയാണ് കക്ഷി നില. ഇടതു മുന്നണിയിൽ കേരാള കോൺഗ്രസ്സ് എം. 4, സിപിഎം 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. കേരളാ …

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍: ഒരു വര്‍ഷം മുമ്പ് വിവാഹിതനായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, കുഞ്ഞിപ്പാറ സ്വദേശി കെ.എസ്.സുജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. സുജീഷിനെ ഉടനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. പരേതനായ സുധാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷൈന.

സ്കൂൾ വിദ്യാത്ഥിനികൾക്ക് മുന്നിൽ നഗ്‌നതാ പ്രദര്‍ശനം; യുവാവ്‌ പോക്‌സോ കേസിൽ അറസ്റ്റില്‍

കാസർകോട് : സ്‌കൂള്‍ വിട്ട്‌ വീട്ടിലേയ്‌ക്ക്‌ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ്‌ അറസ്റ്റില്‍. കുമ്പള ഭാസ്‌ക്കര നഗറിലെ  റൂബിന്‍ ഡിസൂസ (20)യെയാണ്‌ എസ്‌ ഐ മാരായ വി കെ അനീഷ്‌, രഞ്‌ജിത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ്‌ കുമ്പള പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്‌.യുവാവ് വഴിയിൽ നഗ്നതാ പ്രദർശനം നടത്തിയ കാര്യം പെണ്‍കുട്ടികള്‍ വീട്ടിലെത്തി വിവരം അറിയിക്കുയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പൊലീസില്‍ പരാതി നൽകിയത്‌. പോക്‌സോ പ്രകാരം …

പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന് സുപ്രീംകോടതി, കോടതിയുടെ നിരീക്ഷണം ഇങ്ങനെയാണ്

ന്യൂഡല്‍ഹി: പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ)വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. പ്രൈമറിക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നു സുപ്രീം കോടതി വിമര്‍ശിച്ചു.പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേസ് നിരീക്ഷിച്ചത്. പ്രൈമറി …

മാല പൊട്ടിച്ചോടുന്ന കള്ളന്മാരെ പിടിക്കാൻ വഴിയില്ല ; നാട്ടുകാരുടെ സഹായം തേടി അനൗൺസുമെന്‍റുമായി പൊലീസ്

കാസർകോട്: ഇരുചക്രവാഹനങ്ങളിലെത്തി വഴിയാത്രക്കാരായ സ്‌ത്രീകളുടെ കഴുത്തില്‍ നിന്നു മാലപൊട്ടിച്ചു രക്ഷപ്പെടുന്ന സംഘങ്ങൾ കൂടിയതോടെ പൊറുതി മുട്ടി കാസർകോട് ജില്ലയിലെ  പൊലീസ്. കള്ളന്മാരെ പിടിക്കാൻ നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചിച്ചിരിക്കുകയാണ് പൊലീസ്. കാസർകോട് മേല്‍പറമ്പ്‌, ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധികളില്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ ആരംഭിച്ചു. നാലു ദിവസം മുമ്പ്‌ തുടങ്ങിയ അനൗണ്‍സ്‌മെന്റ്‌ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം . ഓണം അടുത്തതോടെ കൂടുതല്‍ ആളുകൾ പുറത്തിറങ്ങുമെന്നും മാലതട്ടിപ്പറിക്കുവാന്‍ സാധ്യതയുണ്ടെന്നമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ അനൗണ്‍സ്‌മെന്റ്‌ . ഇടുങ്ങിയ വഴികളില്‍ …

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍

രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍ രാജപുരം: രാജപുരം പ്ലാന്റേഷനില്‍ നായാട്ടിനെത്തിയ സംഘം കള്ളത്തോക്കുകളുമായി അറസ്റ്റില്‍. കള്ളാര്‍ പുതിയകുടി സ്വദേശി കെ. സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ. വിനീത് (32), ആര്‍ ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. രാജപുരം പ്ലാന്റേഷന്‍ അതിര്‍ത്തിയില്‍ നിന്നാണ് നായാട്ടുസംഘത്തെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു കള്ളത്തോക്കുകളും തിരകളും പിടിച്ചെടുത്തു. രക്ഷപ്പെട്ട പുതിയകുടി, ബളാല്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്കായി വനംവകുപ്പുദ്യോഗസ്ഥര്‍ …