മംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിരവധി കേസുകളിൽ പ്രതിയായ റൗഡിയെ മംഗലൂരു പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.കസ്ബ ബെഗ്രയിലെ മുഹമ്മദ് സർഫാസ് എന്ന ചപ്പു(22)നെയാണ് അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ പെൺകുട്ടിയെ ഓഗസ്റ്റ് 10 നാണ് ഇയാൾ തട്ടികൊണ്ട് പോയത്. ബൈന്തൂർ, പനമ്പൂർ, മംഗളൂരു എന്നിവിടങ്ങളിലായി എട്ടിൽ അധികം കേസുകളിൽ പ്രതിയാണ് മുഹമ്മദ് സർഫാസ് എന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റിലായ പ്രതിയെ ചെവ്വാഴ്ച മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.