രാജ്യം സ്വതന്ത്ര്യദിനാഘോഷ ലഹരിയിലേക്ക് ; സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ

ന്യൂഡൽഹി: രാജ്യം ഏഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ.രാജ്യവ്യാപകമായി സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് നടക്കുന്നത്.ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. സൈനിക, അർധസൈനിക വിഭാഗങ്ങൾ, സായുധ സേനകൾ,പൊലീസ്, എൻ.സി.സി, എൻ,എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങി വിവിധ പ്ലാറ്റൂണുകൾ സ്വാതന്ത്ര്യദിന പരേഡിൽ അണി നിരക്കും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സാധാരണകാരായ വിവിധ മേഖലകളിൽ നിന്നുള്ള 1800 ഓളം പേരെ ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപതി മുർമ്മു  സ്വാതന്ത്ര്യദിന സന്ദേശം നൽകി. സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page