കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിക്ക് സമീപത്തെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് , ബിജെപി സഖ്യം. യു.ഡി.എഫ് പ്രസിഡന്‍റ് സ്ഥാനാർത്ഥിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തതോടെ ഇടതു മുന്നണിക്ക് ഭരണം നഷ്ടമായി. കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ ആണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടത്. ബിജെപി 5 , കേരളാ കോൺഗ്രസ്സ് ജോസഫ് – 3 എന്നിങ്ങനെയാണ് കക്ഷി നില. ഇടതു മുന്നണിയിൽ കേരാള കോൺഗ്രസ്സ് എം. 4, സിപിഎം 3 എന്നിങ്ങനെയായിരുന്നു കക്ഷി നില. കേരളാ കോൺഗ്രസ്സ് എമ്മിന്‍റെ പ്രസിഡന്‍റ് ആയിരുന്ന ബോബി മാത്യു മുൻ ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്രാപിക്കുമ്പോൾ ബിജെപി -യുഡിഎഫ് സഖ്യ വിഷയവും ആയുധമാക്കാനാണ് ഇടത് മുന്നണി നീക്കം. അതേ സമയം സംസ്ഥാന നേതൃത്വം അറിയാതെയാണ് സഖ്യമെന്നാണ് ഇരു പാർട്ടി നേതൃത്വങ്ങളുടെയും വിശദീകരണം.