രാജ്യത്ത് പൗരന്മാരല്ലാം തുല്യരെന്ന് രാഷ്ട്രപതി ദ്രൗപതി മുർമ്മു.ജാതി, മതം, ഭാഷാ, പ്രദേശം തുടങ്ങിയ ചിന്തകൾക്ക് മുകളിലാണ് ഭാരതീയൻ എന്ന സ്വത്വം എന്ന് രാഷ്ട്രപതി പറഞ്ഞു.ഇന്ത്യ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിവസത്തിന്‍റെ ഓർമ്മ പുതുക്കുമ്പോൾ രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ഏവരെയും സ്മരിക്കുന്നതായും ആദരവ് അർപ്പിക്കുന്നതായും രാഷ്ട്രപതി തന്‍റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. മഹത്തായ ഒരു ജനാധിപത്യത്തിന്‍റെ ഭാഗമാണ് നാം എന്ന വസ്തുതയാണ് സ്വാതന്ത്ര്യ ദിനത്തിൽ നാം ആഘോഷിക്കുന്നത്. ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ ശക്തിയായി വളർന്നിരിക്കുന്നു. രാജ്യം ജി 20 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. സ്ത്രീശാക്തീകരണം രാഷ്ട്രവളർച്ചയിൽ വഹിച്ച പങ്കും രാഷ്ട്രപതി തന്‍റെ സന്ദേശത്തിൽ ചൂണ്ടികാട്ടി.