രാജപുരം പ്ലാന്റേഷനു സമീപം കള്ളത്തോക്കുമായി മൂന്നു പേര്‍ അറസ്റ്റില്‍
രാജപുരം: രാജപുരം പ്ലാന്റേഷനില്‍ നായാട്ടിനെത്തിയ സംഘം കള്ളത്തോക്കുകളുമായി അറസ്റ്റില്‍. കള്ളാര്‍ പുതിയകുടി സ്വദേശി കെ. സതീഷ് (37), പെരുമ്പള്ളി സ്വദേശികളായ കെ. വിനീത് (32), ആര്‍ ശ്രീരാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. രാജപുരം പ്ലാന്റേഷന്‍ അതിര്‍ത്തിയില്‍ നിന്നാണ് നായാട്ടുസംഘത്തെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു കള്ളത്തോക്കുകളും തിരകളും പിടിച്ചെടുത്തു. രക്ഷപ്പെട്ട പുതിയകുടി, ബളാല്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്കായി വനംവകുപ്പുദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഓട്ടമലയില്‍നിന്നും ഒരുമാസം മുമ്പ് റാണിപുരത്തുനിന്നും നായാട്ടുസംഘത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. കൃഷിയിടത്തിലെത്തുന്ന പന്നികളെ വെടിവെക്കാമെന്ന ഉത്തരവിന്റെ മറവിലാണ് നായാട്ട് നടത്തുന്നത്. മലയോര മേഖല കേന്ദ്രീകരിച്ച് നായാട്ടു സംഘം സജീവമാണ്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ മൂന്നു പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കള്ളത്തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.