കാസർകോട് : സ്‌കൂള്‍ വിട്ട് വീട്ടിലേയ്‌ക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കുമ്പള ഭാസ്‌ക്കര നഗറിലെ റൂബിന്‍ ഡിസൂസ (20)യെയാണ് എസ് ഐ മാരായ വി കെ അനീഷ്, രഞ്‌ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ ദിവസമാണ് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസിനാസ്‌പദമായ സംഭവം നടന്നത്.യുവാവ് വഴിയിൽ നഗ്നതാ പ്രദർശനം നടത്തിയ കാര്യം പെണ്‍കുട്ടികള്‍ വീട്ടിലെത്തി വിവരം അറിയിക്കുയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പൊലീസില്‍ പരാതി നൽകിയത്. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് സ്ഥലത്തെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേയ്‌ക്ക് റിമാന്റു ചെയ്‌തു.