പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ വച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ; മൊബൈലിൽ വേറെയും പെൺകുട്ടിയുടെ ഫോട്ടോ;കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചോ എന്നും അന്വേഷണം

കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസിൽ 21 കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച്‌ കാറില്‍  വച്ചാണ് ബലാല്‍സംഗം ചെയ്‌തത്. നീലേശ്വരം ചെറപ്പുറത്തെ മുഹമ്മദ് അന്‍സാറിനെയാണ്‌ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വി.പ്രേമസദന്‍ അറസ്റ്റ്‌ ചെയ്‌തത്‌.ഈ മാസം രണ്ടിന്‌ പെണ്‍കുട്ടിയെ ബേക്കല്‍ കോട്ടയിലേക്ക്‌ കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ്‌ പരാതി.പെണ്‍കുട്ടിയെ പീഡിപ്പിച്ച കാ‍ർ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മൊബൈല്‍ ഫോണില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടത്‌ സംബന്ധിച്ചും പൊലീസ്‌ …

സക്കാത്തിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: സക്കാത്തു വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.പടന്നയിലെ ഒരു മതപഠനശാലയിലെ അധ്യാപകനും പെരിയ, കുണിയ സ്വദേശിയുമായ എന്‍.എ.മുഹമ്മദ് സഹദ്27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നോമ്പു കാലത്താണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ട് നിന്നും സക്കാത്ത് വാങ്ങിക്കാന്‍ എത്തിയ പതിനഞ്ചുകാരനാണ് പീഡിപ്പിക്കപ്പെട്ടത്. പടന്നയിലെ താമസസ്ഥലത്തെത്തിയ കുട്ടിയെ ഏപ്രില്‍ 8ന് അധ്യാപകന്റെ മുറിയില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. സാമ്പത്തിക സഹായം നല്‍കുന്ന ആളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് അടുത്ത ദിവസം കാസര്‍ കോട്ടേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പീഡനത്തിനു ഇരയായ …

ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ആറുവയസുകാരി മരിച്ചു

കണ്ണൂര്‍: സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ്-ഹസീന ദമ്പതികളുടെ മകള്‍ ഷഹ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടരയോടെ കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപമാണ് അപകടം. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും എതിരേ വരികയായിരുന്ന സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ഥിനി രാവിലെ മദ്റസ വിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും …

നിക്ഷേപിച്ചത് 14 ലക്ഷം രൂപ;  ചോദിച്ചപ്പോൾ കൈമലർത്തി;കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച അംഗപരിമിതൻ ചികിത്സക്ക് പണമില്ലാതെ മരിച്ചെന്ന് കുടുംബം

തൃശൂർ: കരുവന്നൂർ ബാങ്കിൽ  നിക്ഷേപമുള്ള അംഗപരിമിതൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചെന്ന് കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. കരുവന്നൂര്‍ സഹകരണബാങ്കില്‍  14 ലക്ഷം രൂപയുടെ നിക്ഷേപമാണ് ശശിക്ക് ഉണ്ടായിരുന്നത്. ശശിയുടെയും അമ്മയുടെയും പേരിലായിരുന്നു നിക്ഷേപം, അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷമാണ് വേണ്ടിയിരുന്നത്. എന്നാൽ പല തവണയായി ബാങ്ക് നല്‍കിയത് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമായിരുന്നു. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ  ശശിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് കുടുംബം …

അമിതമായി ഫോൺ  ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?  എങ്കില്‍ ‘ട്രിഗർ ഫിംഗർ’ എന്ന അസുഖത്തിലേക്ക് നയിച്ചേക്കാം; എന്താണ് ട്രിഗർ ഫിംഗർ? പരിഹാരം എന്തെല്ലാം

വെബ്ബ് ഡെസ്ക്: സ്‌മാർട്ട്‌ഫോണുകളും,  ടാബ്‌ലെറ്റുകളും, ടച്ച് സ്‌ക്രീനുകളും വാഴുന്ന ഡിജിറ്റല്‍ യുഗത്തിൽ   ദിനചര്യകൾ  പോലും ഇത്തരം ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ആയി കഴിഞ്ഞു. ഇത്തരം ഉപകരണങ്ങളുടെ നിരന്തര ഉപയോഗവുമായി ബന്ധപ്പെട്ട് പുതിയ രോഗാവസ്ഥകളും ഉണ്ടാകുന്നുണ്ട്. സ്‌മാർട്ട്‌ഫോണുകളോട് ഉള്ള ആസക്തി കൂടിയതാണ് ട്രിഗർ ഫിംഗർ എന്ന അവസ്ഥയ്ക്ക് കാരണം. കൈ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ട്രിഗർ ഫിംഗർ ലോകത്തിലെ സാധാരണ ജനസംഖ്യയുടെ 2 ശതമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.  എന്താണ് ട്രിഗർ ഫിംഗർ? ചടുലമായിരുന്നു ഒരു വിരൽ …

നവവധുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: നവവധുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വനിതാലീഗ് നേതാവും മുന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തംഗവുമായ ഉടുമ്പുംന്തല പുനത്തില്‍ ഹൗസില്‍ ഷഹര്‍ബാന്റെ മകള്‍ ഷിഫാനത്ത്(21)നെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വീടിന്റെ രണ്ടാംനിലയിലുള്ള മുറിയിലാണ് ഷിഫാനത്തിനെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഏതാനും മാസം മുമ്പാണ് ഷിഫാനത്തിന്റെ വിവാഹം നടന്നത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിമാനത്തിലെത്തി ട്രെയിനില്‍ കയറി മോഷണം; പിടിയിലായ യുപി സ്വദേശികള്‍ പലരില്‍ നിന്നായി മോഷ്ടിച്ചത് 16 പവന്‍ സ്വര്‍ണം

മംഗളുരു: മംഗളൂരു ഗോവ കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകളില്‍ രാത്രി സമയങ്ങളില്‍ ഉറങ്ങി കിടക്കുന്ന യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളടക്കമുള്ളവ കവരുന്ന വന്‍ കവര്‍ച്ചാ സംഘം ഒടുവില്‍ പിടിയിലായി. ഉത്തരപ്രദേശ് മിര്‍സാപൂര്‍ സ്വദേശികളായ അഭയ്രാജ് സിങ്ങ് (26), ഹരിശങ്കര്‍ ഗിരി(25) എന്നിവരാണ് മംഗളൂരു ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആപിഎഫിന്റെ പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി നിത്യവും ട്രെയിനില്‍ മോഷണം നടന്നിരുന്നു. ഇതേ തുടര്‍ന്ന് ആര്‍പിഎഫ് സ്‌പെഷ്യല്‍ സ്‌ക്വാഡും പാലക്കാട് ആപിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി അന്വേഷണ സംഘം രൂപീകരിച്ച് കള്ളന്മാരെ തെരഞ്ഞിരുന്നു. …

സിക്കിമിൽ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി;രക്ഷാ പ്രവർത്തനം ദുഷ്കരം

സിക്കിം: സിക്കിമിലെ ലാചെൻ താഴ്‌വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരടക്കം 29 പേരെ കാണാതായി. ബുധനാഴ്ച പുലർച്ചെയാണ് മിന്നൽ പ്രളയം ഉണ്ടായത്. മേഘവിസ്ഫോടനത്തെതുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. സൈനിക വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ മുങ്ങി പോയതായി പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കാണാതായ സൈനികർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.വടക്കൻ സിക്കിമിലെ ചുങ്‌താങ്ങിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.ചങ്താം അണക്കെട്ടിന്റെ് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. നിരവധി കെട്ടിടങ്ങൾ ഒലിച്ചുപോയി. സിക്കിമിനെ പശ്ചിമ ബംഗാളുമായി ബന്ധിപ്പിക്കുന്ന മെല്ലിയിലെ ദേശീയപാത 10 ന്റെ ഒരു …

പ്രഭാത സവാരിക്കിടെ പിക്കപ്പ് വാനിടിച്ച് അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ പിക്കപ്പ് വാഹനമിടിച്ച് അധ്യാപകന്‍ മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി ശ്യാം സുധീര്‍(58) ആണ് മരിച്ചത്. ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീടിനു സമീപം സൗത്ത് ദേശീയപാതയിലാണ്സംഭവം. നടന്നുപോകവെ ഗോവയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാംസുധീറിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വാഹനം ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ മീലാദ് ക്യാമ്പയിന്‍ ഭാഗമായി …

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ഫ്ളാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ചു;യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ  ഫ്ലാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് ആറ്റിങ്ങലിൽ അറസ്റ്റിലായി.മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിൻഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂർ സ്വദേശി ആദർശിനെയും പൊലീസ് പിടികൂടി. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈൻസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും സുഹൃത്തും.കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയും തുടർന്ന് …

ശസ്ത്രക്രിയാ ഡേറ്റ് നേരത്തെ ആക്കാൻ അനസ്തേഷ്യാ ഡോക്ടർ ചോദിച്ചത് 2000 രൂപ; കൈക്കൂലി കൈമാറുന്നതിടെ കൈയ്യോടെ പൊക്കി വിജിലൻസ്; ഡോ. വെങ്കിട ഗിരി മുൻപും കൈക്കൂലിക്കേസിൽ പിടിയിലായ വ്യക്തി

കാസർകോട്: നിർധന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയാണ് പിടിയിലായത്.കാസറഗോഡ് മധൂർ പട്ള സ്വദേശി അബ്ബാസ് പി.എം  എന്നയാൾ ഹർണിയ അസുഖത്തിന് ചികിത്സയ്ക്കായി  ജനറൽ ആശുപത്രിയിലെ ഡോ. അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഓപ്പറഷന് തിയ്യതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോ.  വെങ്കിട ഗിരിയെ കണ്ടപ്പോൾ ഡിസംബർ …

അബ്ദുൾ റഷീദ് കൊലപാതകം; പ്രതിയെ കോടതിയിൽ ഹാജരാക്കി; ഹബീബ് രണ്ട് വധശ്രമക്കേസുകളിൽ പ്രതിയെന്ന് പൊലീസ്

കാസർകോട്:   കുമ്പളയിലെ  അബ്ദുല്‍ റഷീദിനെ തലയ്ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഹബീബിനെ കോടതിയിൽ ഹജരാക്കി.ഇയാൾക്കെതിരെ രണ്ട് വധ ശ്രമക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഇതിലൊന്ന്. ഹബീബിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചു. വിശദമായി ചോദ്യം ചെയ്യാനാണ് അപേക്ഷ സമർപ്പിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നാണോ കൊലയെന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ പെര്‍വാഡ് താമസിച്ചിരുന്ന അഭിലാഷ് എന്ന ഹബീബ്(32) ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. ഞായറാഴ്ച ഉച്ചമുതല്‍ ബൈക്കില്‍ ഇരുവരും കറങ്ങി നടന്നതായി …

ആ‌ർത്തവ സമയമുൾപ്പെടെ ശാരീരിക ബുദ്ധിമുട്ട് നേരിടുമ്പോൾ കുട്ടികളെ  കായിക പരിശീലനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കരുത്; നി‍ർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ: ഉത്തരവ് കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പിതാവിന്‍റെ പരാതിയിൽ

കാസർഗോഡ് :  ശാരീരികാവസ്ഥ പരിഗണിക്കാതെ കുട്ടികളെ കായിക പരിശീലനങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് സ്കൂൾ പ്രധാന അദ്ധ്യാപകനോ പി. ടി. അദ്ധ്യാപകനോ നിർബന്ധിക്കാൻ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ആർത്തവ സംബന്ധമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പെൺകുട്ടി പി. ടി. പീരീഡിൽ കളിസ്ഥലത്തേക്ക് പോകാതെ ക്ലാസ് മുറിയിൽ ഇരുന്നതിന് അദ്ധ്യാപകൻ ശാസിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള നിർദ്ദേശം സ്കൂൾ അധികൃതർക്ക് നൽകണമെന്നും കമ്മീഷൻ …

നിയന്ത്രണം വിട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ബംഗളൂരു: കാര്‍ ട്രക്കുമായി കൂട്ടിയിടച്ച് നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളുരു നൈസ് റോഡിലായിരുന്നു അപകടം. തമിഴ് നാട് സ്വദേശിനിയും ബംഗളൂരു രാമനഗറില്‍ താമസക്കാരിയുമായ സിന്ധുവും മകളുമാണ് മരിച്ചത്. സോംപുരയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചേ നാലിനായിരുന്നു അപകടം. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്നത് സിന്ധുവിന്റെ ഭര്‍ത്താവ് മഹേന്ദ്രനായിരുന്നു. മൈസൂരില്‍ നിന്ന് കനകപുരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാര്‍ ട്രക്കുമായി കൂട്ടിയിടച്ചതിന് …

ചൈനീസ് ഫണ്ടിംഗ്; സീതാറാം യച്ചൂരിയുടെ വീട്ടിലും പരിശോധന; വെബ് പോർട്ടൽ ജീവനക്കാരൻ താമസിച്ചത് യച്ചൂരിയുടെ വീട്ടിൽ; സിപിഎം നേതാക്കൾ ഇഡിയുടെ സ്കാനറിൽ

ന്യൂഡൽഹി: വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ  വസതിയിലും ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വസതിയിലും റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി പൊലീസുമാണ് റെയ്ഡ് നടത്തുന്നത്. യെച്ചൂരിക്ക് സര്‍ക്കാര്‍ അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. യെച്ചൂരി ഇവിടയല്ല ഇപ്പോൾ താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് വെബ്ബ് പോർട്ടൽ പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന നടക്കുന്നത്. സി പി എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഇ മെയിലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മാധ്യമസ്ഥാപനമായ ന്യൂസ് …

2000 ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടിയ സംഭവം; രക്ഷപ്പെട്ട പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

നീലേശ്വരം: ലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടവെ രക്ഷപ്പെട്ട പ്രതി പിടിയില്‍. പയ്യന്നൂര്‍ പെരിന്തട്ട തവിടിശ്ശേരി സ്വദേശി കെ.ഷിബു (41)നെയാണ് കാസര്‍കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ജോയി ജോസഫും സംഘവും അറസ്റ്റു ചെയ്തത്. രണ്ടുവര്‍ഷം മുമ്പ് നടന്ന കേസിലെ രണ്ടാംപ്രതിയാണ് ഷിബു. 2021 ല്‍ ജോയി ജോസഫ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ ദേശീയപാതയില്‍ നീലേശ്വരം, പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്തുവെച്ച് വാഹന പരിശോധന നടന്നിരുന്നു. ലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍മദ്യവുമാണ് …

സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്ന് വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ  സൂപ്പർ മാർക്കറ്റിൽ വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം സൂപ്പർമാർക്കറ്റിലേക്ക് എത്തിയതായിരുന്നു പെൺകുട്ടി. ജ്യൂസ് എടുക്കുന്നതിനായി ഫ്രിഡ്ജിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. കുട്ടിയുടെ പിതാവ് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചുവെങ്കിലും ഡോക്ടർമാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, സൂപ്പർമാർക്കറ്റിൽ വൈദ്യുത ഷോർട്ട് സർക്ക്യൂട്ട് ഉണ്ടെന്ന് കണ്ടെത്തി.കുട്ടി ഫ്രിഡ്ജിന്റെ അടുത്തേക്ക് നീങ്ങുകയും വാതിലുകൾ തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് …

വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി  മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസ്സെടുത്ത് പൊലീസ്

കാസർകോട്: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്.കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും, സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനിടയില്‍ മാനഭംഗപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. യുവതി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ അക്രമി …