കുമ്പള അബ്ദുൾ റഷീദ് കൊലക്കേസ്; പ്രതിയെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങി പൊലീസ്; കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണം
കാസർകോട്: കുമ്പളയിലെ അബ്‌ദുല്‍ റഷീദ്(38)നെ തലയ്‌ക്ക് കല്ലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. റിമാന്റില്‍ കഴിയുന്ന അഭിലാഷ് എന്ന ഹബീബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കുമെന്നാണ് സൂചന. ഞായറാഴ്‌ച രാത്രിയിലാണ് മാവിനക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ സമൂസ റഷീദിനെ കുണ്ടങ്കേരടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിനു പിന്‍ഭാഗത്തെ ഗ്രൗണ്ടില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയത്. ഷാനുകൊലക്കേസ് പ്രതിയായിരുന്നു അബ്ദുൾ റഷീദ്.കുമ്പള ഇന്‍സ്‌പെക്‌ടര്‍ ഇ.അനൂപിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം …