സൂപ്പർമാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്ന് വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ  സൂപ്പർ മാർക്കറ്റിൽ വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം സൂപ്പർമാർക്കറ്റിലേക്ക് എത്തിയതായിരുന്നു പെൺകുട്ടി. ജ്യൂസ് എടുക്കുന്നതിനായി ഫ്രിഡ്ജിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. കുട്ടിയുടെ പിതാവ് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചുവെങ്കിലും ഡോക്ടർമാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, സൂപ്പർമാർക്കറ്റിൽ വൈദ്യുത ഷോർട്ട് സർക്ക്യൂട്ട് ഉണ്ടെന്ന് കണ്ടെത്തി.കുട്ടി ഫ്രിഡ്ജിന്റെ അടുത്തേക്ക് നീങ്ങുകയും വാതിലുകൾ തുറക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page