കാസർകോട്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 21 കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ ബേക്കല്‍ കോട്ടയില്‍ എത്തിച്ച് കാറില്‍ വച്ചാണ് ബലാല്‍സംഗം ചെയ്‌തത്. നീലേശ്വരം ചെറപ്പുറത്തെ മുഹമ്മദ് അന്‍സാറിനെയാണ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ വി.പ്രേമസദന്‍ അറസ്റ്റ് ചെയ്‌തത്.ഈ മാസം രണ്ടിന് പെണ്‍കുട്ടിയെ ബേക്കല്‍ കോട്ടയിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തുവെന്നാണ് പരാതി.പെണ്‍കുട്ടിയെ പീഡിപ്പിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ മൊബൈല്‍ ഫോണില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടത് സംബന്ധിച്ചും പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.നബിദിനാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിയുമായി ബേക്കൽ കോട്ടയിൽ കൊണ്ട് വന്നത്.നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.പ്രതി പെൺകുട്ടിയുമായി കാറിൽ കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പിടികൂടി വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.