സക്കാത്തിനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: സക്കാത്തു വാങ്ങാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.
പടന്നയിലെ ഒരു മതപഠനശാലയിലെ അധ്യാപകനും പെരിയ, കുണിയ സ്വദേശിയുമായ എന്‍.എ.മുഹമ്മദ് സഹദ്27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നോമ്പു കാലത്താണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട്ട് നിന്നും സക്കാത്ത് വാങ്ങിക്കാന്‍ എത്തിയ പതിനഞ്ചുകാരനാണ് പീഡിപ്പിക്കപ്പെട്ടത്. പടന്നയിലെ താമസസ്ഥലത്തെത്തിയ കുട്ടിയെ ഏപ്രില്‍ 8ന് അധ്യാപകന്റെ മുറിയില്‍ വച്ചാണ് ആദ്യം പീഡിപ്പിച്ചത്. സാമ്പത്തിക സഹായം നല്‍കുന്ന ആളെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് അടുത്ത ദിവസം കാസര്‍ കോട്ടേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പീഡനത്തിനു ഇരയായ കുട്ടിയുടെ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തിരുന്നു. എസ്.ഐ എം.വി.ശ്രീദാസും സംഘവുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page