ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ഫ്ളാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ചു;യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ  ഫ്ലാറ്റിൽ കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് ആറ്റിങ്ങലിൽ അറസ്റ്റിലായി.മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് മിൻഷാദാണ് പിടിയിലായത്. പ്രതിക്ക് ബൈക്ക് നൽകിയ കൊല്ലം മൈലാപൂർ സ്വദേശി ആദർശിനെയും പൊലീസ് പിടികൂടി. കൊല്ലത്തെ പ്രമുഖ ഹോം അപ്ലൈൻസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ ജീവനക്കാരനാണ് അറസ്റ്റിലായ മിൻഷാദും സുഹൃത്തും.
കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പെൺകുട്ടി കൊട്ടിയത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിക്കുകയും തുടർന്ന് ആറ്റിങ്ങൽ പൊലീസ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു വരുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട മിന്‍ഷാദ് സുഹൃത്തായ ആദര്‍ശിന്റെ ബുള്ളറ്റില്‍ ആറ്റിങ്ങലിലെത്തി പെണ്‍കുട്ടിയെ കൊട്ടിയത്തുള്ള താമസ സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഫ്ലാറ്റില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യംചെയ്യിലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page