അമ്മയോടൊപ്പം പറശിനികടവിലെത്തിയ 16 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് കാമുകന്റെയും കൂട്ടാളികളുടെയും പൊരിഞ്ഞ തല്ല്; ഒടുവില്‍ പോക്‌സോ കേസ്
കണ്ണൂര്‍: പറശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി അമ്മയോടൊപ്പമെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച വടകര സ്വദേശി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുകൂടിയായ മധ്യവയസ്‌കനെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്. ഇതിനിടെയിലാണ് അമ്മ അടുത്തില്ലാത്ത തക്കം നോക്കി ബന്ധു കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടി ഈ വിവരം തന്റെ കാമുകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ഞായറാഴ്ച രാവിലെ മൂന്ന് പേര്‍ ഒരാളെ അക്രമിക്കുന്നത് …