കണ്ണൂര്‍: മട്ടന്നൂര്‍ സ്വദേശിയായ യുവാവ് മസ്‌കറ്റില്‍ കുഴഞ്ഞു വീണു മരിച്ചു.
പാലോട്ടുപള്ളി അനീസ മന്‍സിലില്‍ ചൂരിയോട്ട് ഉമ്മറിന്റെ മകന്‍ അഷ്‌കറാ(34)ണ് മരിച്ചത്. ഇയാളെ മസ്‌കറ്റിലെ റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലിസ് എത്തി തുടര്‍ നടപടികള്‍ക്ക് ശേഷം ഭൗതിക ശരീരം മോര്‍ച്ചറിയിലേക്ക മാറ്റി. മാതാവ്: ആയിശ കേളോത്ത്. ഭാര്യ: കെ.വി നസ്രിയ.







