റിപ്പബ്ലിക് ഡേ പരേഡിലെ നിശ്ചല ദൃശ്യം; കേരളത്തിൻ്റെ മാതൃകകൾ തള്ളി കേന്ദ്രം; കേരളത്തിൻ്റെ നിശ്ചല ദൃശ്യം ഇക്കുറി ഉണ്ടാകില്ലെന്ന് ഉറപ്പായി

ന്യൂഡൽഹി:റിപ്പബ്ലിക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് ഇത്തവണയും അനുമതിയില്ല. കേരളം നല്‍കിയ 10 മാതൃകകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി.വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ല.

വികസിത ഭാരത് എന്ന പ്രമേയത്തിലൂന്നി കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്ന് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.  കേരളത്തിന് പുറമെ ആം ആദ്മി ഭരിക്കുന്ന പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിനും അനുമതി നല്‍കിയിട്ടില്ല.

റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതല്‍ 31 വരെ ചെങ്കോട്ടയില്‍ നടക്കുന്ന ഭാരത് പര്‍വില്‍ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം തീരുമാനമെടുത്തിട്ടില്ല. ഭാരത് പര്‍വില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page