പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ കോലം കത്തിച്ചു; പപ്പാഞ്ഞിയുടെ മാതൃകയിലുള്ള കോലം കത്തിച്ച എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റടക്കം നാലുപേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, കലാപ ശ്രമം ഉള്‍പ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ഗവര്‍ണറുടെ കോലമാണ് കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page