ജപ്പാനില്‍ വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്

മധ്യ ജപ്പാനില്‍ വന്‍ ഭൂകമ്പം. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവയിലും പരിസരപ്രദേശങ്ങളിലുമാണ് ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചേയാണ് സംഭവം. 5 മീറ്റര്‍ വരെ തിരമാലകള്‍ പ്രവചിച്ചിരിക്കുന്നതിനാല്‍ ഇഷികാവ, നിഗറ്റ, ടോയാമ, യമഗത തീരപ്രദേശങ്ങളിലെ ജനങ്ങള്‍ തീരം വിട്ടുപോകാന്‍ അഭ്യര്‍ഥിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഹൊകുരികു ആണവ നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page