ലീഗ് നേതാവിനെ ബൈക്ക് തടഞ്ഞ് വധിക്കാന്‍ ശ്രമിച്ചു; എസ്.ഡി.പി.ഐ  നേതാവ് അറസ്റ്റില്‍

കാസർകോട്: മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയെ ബൈക്കു തടഞ്ഞു നിര്‍ത്തി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എസ്.ഡി.പിഐ പ്രദേശിക നേതാവ് അറസ്റ്റില്‍. എസ്.ഡി.പി.ഐ എരിയാല്‍ ബ്രാഞ്ച് വൈസ് പ്രസിഡണ്ട്   ചേരങ്കൈയിലെ കെ.അബ്ദുല്ല (32)യെ ആണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐമാരായ പി.കെ.വിനോദ്കുമാര്‍ , പി.പി.അഖില്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതിയെകോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. കഴിഞ്ഞ മാസം 24ന് ഉച്ചയ്ക്ക് 1.30ന് ആണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുസ്ലീംലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി മൊഗ്രാല്‍പുത്തൂര്‍ കുന്നിലെ അബൂബക്കര്‍ സിദ്ദീഖ് ബേക്കലി(48)നെ കല്ലങ്കൈ എ.എല്‍.പി സ്‌കൂളിനു സമീപത്തു വച്ച് മുഖം മൂടി സംഘം തടഞ്ഞു നിര്‍ത്തി ഇരുമ്പു വടികൊണ്ട് കാലിനും കൈക്കും സാരമായി മര്‍ദ്ദിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page