കെ സുധാകരനും വിഎം സുധീരനും നേര്‍ക്ക് നേര്‍; സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് സുധാകരന്‍; പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരനും

തിരുവനന്തപുരം: കെ.പി.സിസി നേതൃത്വത്തിനെതിരെ വി.എം സുധീരന്റെ പ്രസ്താവനകള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ലെന്ന് കെ സുധാകരന്‍. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. സുധീരന്റെ പ്രസ്താവനകള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. സുധീരന്റെ പ്രസ്താവനകള്‍ അസ്ഥാനത്തുള്ളവയാണ്. താന്‍ അതിന് വില കല്‍പ്പിക്കുന്നില്ല. സുധീരന്‍ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സംസ്‌കാരമെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം സുധാകരന്റെ പ്രതികരണത്തിന് മറുപടിയുമായി വിഎം സുധീരനും രംഗത്തെത്തിയതോടെ നേര്‍ക്കു നേര്‍ പോരായി. സുധാകരന്റെ പ്രതികരണം തെറ്റിദ്ധാരണജനകമെന്ന് സുധീരന്‍ പറഞ്ഞു. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് …

മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്.അടൂര്‍ പൊലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ഒന്നരവയസുകാരന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം; കൈ അസ്ഥിക്ക് പൊട്ടല്‍

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെയും ദീപയുടെയും മകന്‍ കൃഷ്ണജിത്തിനെയാണ് ആണ്‍സുഹൃത്ത് മര്‍ദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതി തിരുവിഴ സ്വദേശി കൃഷ്ണകുമാര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി ഒന്നരമാസമായി അകന്നുകഴിയുന്ന ദീപയ്ക്ക് ഒപ്പമായിരുന്നു കൃഷ്ണജിത്ത് താമസിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടി നിര്‍ത്താതെ കയരുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് മര്‍ദ്ദന പാട് കണ്ടത്. …

കൈക്കൂലിക്ക് അറുതി ഇല്ലാതെ ചെക് പോസ്റ്റുകൾ; പണം വാങ്ങുന്നത് അയ്യപ്പഭക്തരിൽ നിന്നു വരെ; കുമളി ചെക്ക് പോസ്റ്റിലെ വിജിലന്‍സ് പരിശോധനയിൽ   കൈക്കൂലി പണം പിടികൂടി

കുമളി: കുമളി ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റിലാണ് വിജിലന്‍സ് പരിശോധന നടന്നത്. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ പണവും പിടികൂടി. അയ്യപ്പ ഭക്തരുടെ വാഹനങ്ങളില്‍ നിന്നും ചരക്ക് ലോറികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ അനധികൃതമായി പണം വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസ് സമുച്ചയത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും കെട്ടിടത്തില്‍ ഉപേക്ഷിച്ച നിലയിലുണ്ടായിരുന്ന പ്രിന്ററില്‍ നിന്നുമാണ് …

ഓണ്‍ലൈന്‍ റമ്മി കളിച്ച് 3 ലക്ഷം രൂപ നഷ്ടമായി; തിരിച്ചുപിടിക്കാന്‍ യുവാവ് ചെയ്തത് ബൈക്കില്‍ കറങ്ങി മാല മോഷണം

ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാന്‍ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാള്‍ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ജോലി ഗര്‍ഭംധരിപ്പിക്കല്‍; ശമ്പളം 13 ലക്ഷം; സമാശ്വാസസമ്മാനം വേറെയും; രാജ്യത്തുടനീളം റാക്കറ്റുകള്‍ സജീവം; വലയില്‍ വീണത് നിരവധി പേര്‍

‘ജോലി സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍, പ്രതിഫലം 13 ലക്ഷം രൂപ, ഇനി ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും അഞ്ചുലക്ഷം രൂപ സമാശ്വാസസമ്മാനം’. ഈ പരസ്യത്തില്‍ പെട്ടുപോയവര്‍ നിരവധി. കേരളത്തിലടക്കം നിരവധി പേരുടെ പണം നഷ്ടമായതോടെ പൊലീസ് സംഘത്തെ തെരയുന്നുണ്ടായിരുന്നു. പുരുഷന്മാരാണ് കൂടുതലും വലയില്‍ വീണത്. കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗര്‍ഭിണിയാക്കാന്‍ …

ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുന്നു: സീതാറാം യെച്ചുരി

കണ്ണൂര്‍: ചരിത്രത്തെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ദേശീയ വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയം. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള മൂല്യബോധമാണ് വിദ്യാഭ്യാസത്തില്‍ വേണ്ടത്.ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്രയില്‍ വിദ്യാഭ്യാസത്തെ ആയുധമാക്കി മാറ്റുന്നു. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയാണ് …

മന്ത്രി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് കൂട്ടസ്ഥലം മാറ്റം; നടപടി മരവിപ്പിച്ച് ഗണേഷ് കുമാര്‍

പുതിയ ഗതാഗത മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് പുറത്തിറക്കിയ കൂട്ട സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ആന്റണി രാജു രാജിവച്ച് കെ.ബി. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിനു മുമ്പാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍, മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. 57 പേര്‍ക്ക് പൊടുന്നനെ നല്‍കിയ സ്ഥലം മാറ്റമാണ് ശനിയാഴ്ച മരവിപ്പിച്ചത്. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും മരവിപ്പിച്ചു. സത്യപ്രതിജ്ഞ …

പുതുവർഷം ആഘോഷിക്കാൻ വയനാടോ കോഴിക്കോടോ പോവുന്നുണ്ടോ? താമരശ്ശേരി ചുരത്തിലും  കോഴിക്കോടും കർശന നിയന്ത്രണം ഏർപ്പെടുത്തി; എന്തെല്ലാം എന്ന് അറിയാം

കൽപ്പറ്റ:പുതുവര്‍ഷാഘോഷങ്ങള്‍ മുൻനിര്‍ത്തി താമരശ്ശേരി ചുരത്തില്‍ ഇന്ന് രാത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പൊലീസ്.ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിക്കില്ല. വാഹനത്തില്‍ നിന്ന് ഇറങ്ങിയുള്ള ഒരു ആഘോഷവും അനുവദിക്കില്ല. ചുരത്തിലെ കടകള്‍ രാത്രി ഏഴ് മണിയ്ക്ക് ശേഷം തുറക്കാൻ പാടില്ലെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. നിയന്ത്രണ സമയത്ത് വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്ക് ചെയ്താല്‍ ഫൈൻ ഈടാക്കുമെന്ന് താമരശ്ശേരി സിഐ അറിയിച്ചു. താമരശ്ശേരി …

കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉള്ളാളിലെ ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരു സ്വദേശി ബഷീറി(23)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകീട്ട് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉള്ളാളിലെ മൊഗവീര പട്ന ബീച്ചില്‍ മൂന്നംഗ സംഘം കടലില്‍ വീണത്. സല്‍മാനെ(19)യും സെയ്ഫ് അലി(27)യെയും ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരണപ്പെട്ടിരുന്നു. കടലലിറങ്ങിയ ബഷീറിനെ കാണാതായിരുന്നു. മൂന്ന് യുവാക്കളും ഉള്ളാള്‍ ദര്‍ഗ സന്ദര്‍ശിച്ച ശേഷം മൊഗവീര പട്ന ബീച്ചിലേക്ക് പോയതായിരുന്നു. ചിക്കമംഗളൂരു ജില്ലയിലെ അയ്യപ്പ നഗര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

ബ്രെഡ് ടോസ്റ്ററിലും നെബുലൈസറിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കാസർകോട് സ്വദേശി അടക്കം 2 പേർ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

കോഴിക്കോട്: ബ്രെഡ് ടോസ്റ്ററിനകത്തും, നെബുലൈസർ മെഷീനുള്ളിലും വച്ച് കടത്തിയ സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസും ഡിആർഐ ഉം ചേർന്ന് പിടികൂടി. ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ കോഴിക്കോട് കിഴക്കോത്ത് മലയിൽ മുഹമ്മദ് ജിയാദിനെ (24) സംശയം തോന്നി പരിശോധിച്ചപ്പോഴാണ്  ഇയാളുടെ ബാഗിൽ നിന്നും 1267 ഗ്രാം തൂക്കം വരുന്ന 2 പാക്കറ്റ് സ്വർണ്ണം കണ്ടെടുത്തത്. ബ്രെഡ് ടോസ്റ്ററിനുള്ളിൽ വച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്. 67 ലക്ഷം രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണം. എയർ …

പുതുവല്‍സരാഘോഷങ്ങള്‍ക്കിടെ ഇരിട്ടിയെ തേടിയെത്തിയത് ദുരന്തവാര്‍ത്ത; വിനോദയാത്രയ്ക്ക് പോയ ഏഴുവയസുകാരന്‍ ഫാമിലെ കുളത്തില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയ ഇരിട്ടി സ്വദേശിയായ കുട്ടിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മരണ വാര്‍ത്ത പുതുവല്‍സരാഘോഷത്തിനിടെ നാടിന് ദു:ഖമായി മാറി. കോട്ടയം നീണ്ടൂരിലെ കുളത്തിലാണ് കുട്ടി മുങ്ങിമരിച്ചത്. ഇരിട്ടി കുന്നോത്ത് കേളന്‍ പീടികയിലെ പാലക്കാട് സിജോ- ഷെറീന്‍ ദമ്പതികളുടെ മകനായ ഐഡന്‍ ജൂഡ് ജോര്‍ജിനെയാണ്(ഏഴ്) ജെ.എസ് ഫാമിലെ സന്ദര്‍ശനത്തിനിടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാം സന്ദര്‍ശനത്തിനിടെ അല്‍പം ശ്രദ്ധമാറിയപ്പോള്‍ കുട്ടിയെ കാണാതാവുകയും അവിടുത്തെ കുളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ പുറത്തെടുത്ത് …

പെരിയയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: പെരിയ നെടുവോട് പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിലെ ഓട്ടോ ഡ്രൈവര്‍ കുണ്ടംകുഴി പുത്തിയടുക്കം സ്വദേശി വി ഗോപിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ പെരിയയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റ ഗോപിയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് മരണപ്പെട്ടു. ഭാര്യ: ജാനകി. മക്കള്‍: ഗിജേഷ്, ജീന, ജിഷ. മരുമക്കള്‍: നിഷിന പാക്കം കരുവാക്കോട്, അനൂപ് കുറ്റിക്കോല്‍, നിലേഷ് പാക്കം കരുവാക്കോട്.സഹോദരങ്ങള്‍: കാര്‍ത്യായനി, ഓമന, ശ്രീധരന്‍, ശാന്ത, ലക്ഷ്മി, …

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യചെയ്തു; രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു

എറണാകുളം പിറവത്ത് ഭാര്യയയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവരാണു മരിച്ചത്. ഇവരുടെ രണ്ടു പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഇവരെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. ഞായറാഴ്ച രാവിലെയാണ് സംഭവം. പെണ്‍മക്കളിലൊരാള്‍ അയല്‍വാസികളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബേബി മുന്‍പ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകം കുടുംബകലഹം കാരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്മിതയെയും മക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം …

പട്ടാപ്പകൽ വ്യാപാരിയെ കടയിൽ കൊലപ്പെടുത്തിയ ശേഷം മോഷണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട:പട്ടാപ്പകല്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്റെ മാലയും പണവും കവര്‍ന്നു. മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) കൊല്ലപ്പെട്ടത്.മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ മലഞ്ചരക്കും കാര്‍ഷിക ഉപകരണങ്ങളും വില്‍ക്കുന്ന പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുകയാണ് ജോര്‍ജ്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നത്. കഴുത്ത് ഞെരിച്ച്‌ കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കടയിലുണ്ടായിരുന്ന പണവും നഷ്ടമായി. ജോര്‍ജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ചെറുമകന്‍ വൈകിട്ട് അഞ്ചരയോടെ എത്തുമ്ബോഴാണ് കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി …

പുതുവർഷം ആഘോഷിക്കാൻ പോവുന്നവർ ശ്രദ്ധിക്കുക; രാത്രി 8 മുതൽ രാവിലെ 6 മണി വരെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല ;കാരണം ഇതാണ്

കോഴിക്കോട്: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാവിലെ 6 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. പമ്പ് ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ഏര്‍പ്പെടുത്തണമെന്നും പമ്പുകള്‍ക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച്‌ മുതല്‍ രാത്രി 10 മണി വരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കുകയും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. ഡീലര്‍ മാര്‍ജിൻ വര്‍ധന അനുവദിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ പമ്പുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക, …

ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

റാഞ്ചി:ഫോണ്‍വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടു വയസുകാരനെ കഴുത്തു ഞെരിച്ച്‌ കൊന്ന് അമ്മ. ജാര്‍ഖണ്ഡിലെ ഗിരിഡീഹ് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം.അഫ്സാന ഖട്ടൂണ്‍ എന്ന യുവതിയാണ് തന്‍റെ രണ്ടുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. സംഭവത്തിനു മുമ്പ് അഫ്സാനയും ഭര്‍ത്താവുമായി വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് യുവതി കുഞ്ഞുമായി മുറിയില്‍ക്കയറി വാതിലടച്ചു. പിന്നീട് ഉറങ്ങാനായി അഫ്സാന ഭര്‍ത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാള്‍ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഫോണ്‍ചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോള്‍ കുഞ്ഞ് ബോധരഹിതനായെന്നുമാണ് അഫ്സാന പറഞ്ഞതെന്ന് …

കാറും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു;5 പേർക്ക് പരിക്ക്

തൃശ്ശൂർ:ഇന്നോവ കാറും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കുതിരാൻ പാലത്തിന് മുകളിലായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുകയായിരന്നു.അപകടത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കാറിനുളളില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുത്തത്. രണ്ടു സ്ത്രീകളും നാലുപുരുഷന്മാരും അടക്കം ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. കോട്ടയം സ്വദേശിയായ ജോണ്‍ തോമസ് എന്ന ആളുടെ …