ന്യൂഡല്‍ഹി: പുതുവര്‍ഷ സമ്മാനമായി പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികള്‍ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയില്‍ മാറ്റമുണ്ട്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ 1708.50 രൂപയാണ് വില കുറഞ്ഞത്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയില്‍ സിലിണ്ടറിന് 1929 രൂപയില്‍ നിന്ന് 1924.50 രൂപയായാണ് കുറഞ്ഞത്. കൊല്‍ക്കത്തയില്‍ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേസമയം, ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയായാണ് കുറഞ്ഞത്.







