ഗാസിയാബാദ്:മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിനെ ചൊല്ലിയുള്ള വഴക്കിനിടെ 24 കാരൻ അമ്മയെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഷാരൂഖ് എന്ന 24 കാരനാണ് 65 വയസ്സുള്ള അമ്മ ദില്‍ഷാദ് ബീഗത്തെ കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ലോനി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മയക്കുമരുന്ന് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഷാരൂഖ് മയക്കുമരുന്നിന് അടിമയാണ്. ഇതേച്ചൊല്ലി പലപ്പോഴും അമ്മയുമായി വഴക്കിടാറുണ്ട്. 3 മാസം മുമ്പ് വരെ മെക്കാനിക്കായി ജോലി നോക്കിയിരുന്നു. നിലവില്‍ തൊഴില്‍ രഹിതനാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് ലോനി, സൂര്യബാലി മൗര്യ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.







