അമ്മയോടൊപ്പം പറശിനികടവിലെത്തിയ 16 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് കാമുകന്റെയും കൂട്ടാളികളുടെയും പൊരിഞ്ഞ തല്ല്; ഒടുവില്‍ പോക്‌സോ കേസ്

കണ്ണൂര്‍: പറശിനിക്കടവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി അമ്മയോടൊപ്പമെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച വടകര സ്വദേശി അറസ്റ്റില്‍. കുട്ടിയുടെ ബന്ധുകൂടിയായ മധ്യവയസ്‌കനെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവിനും അകന്ന ബന്ധുവിനുമൊപ്പം പറശിനിക്കടവില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിലാണ് ഇവര്‍ താമസിച്ചത്. ഇതിനിടെയിലാണ് അമ്മ അടുത്തില്ലാത്ത തക്കം നോക്കി ബന്ധു കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടി ഈ വിവരം തന്റെ കാമുകനോട് പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. ഞായറാഴ്ച രാവിലെ മൂന്ന് പേര്‍ ഒരാളെ അക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. തന്നെ ബന്ധു പീഡിപ്പിക്കുന്നതായി കാമുകനായ പാലക്കാടുകാരനെ പെണ്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്നാണ് കാമുകന്‍ സുഹൃത്തുക്കളുമായി പറശിനിക്കടവിലെത്തി പെണ്‍കുട്ടിയുടെ ബന്ധുവിനെ അക്രമിച്ചത്. വിവരമിഞ്ഞ് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി ബന്ധുവിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ അമ്മ പിതാവുമായി ബന്ധം വേര്‍പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുവിനെ പോക്‌സോ കേസ് ചുമത്തി തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി ദിനേഷ് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് തളിപറമ്പ് പോക്‌സോ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page