മൂന്നാർ:മൂന്നാറില്‍ 12വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ തുടങ്ങി. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്.
കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. മൂന്നു ദിവസം മുൻപ് വീട്ടില്‍ ആരുമില്ലാത്ത നേരത്താണ് കുട്ടിയെ പ്രതി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.







