കണ്ണൂർ: ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത്. പയ്യന്നൂര്‍, കൊറ്റി, തണ്ടറായി ഹൗസിലെ ബാബു സുമേഷിന്റെ വീട്ടുപടിയിലാണ് റീത്ത് കാണപ്പെട്ടത്. ‘സുമേഷേ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ വെന്നും റീത്തില്‍ എഴുതിയിട്ടുണ്ട്. ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.