പടന്നക്കാട്ടെപയങ്ങപ്പാടൻ വീട്ടിൽ മാധവൻ അന്തരിച്ചു

കാസർകോട്: കാഞ്ഞങ്ങാട്,പടന്നക്കാട് ,പയങ്ങപ്പാടൻ വീട്ടിൽ മാധവൻ(92) അന്തരിച്ചു.ദീർഘകാലം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ പി.ലക്ഷ്മി.(റിട്ടയേർഡ് പ്രധാനാധ്യാപിക).മക്കൾ.ബാബു.(റിട്ടയേർഡ് പ്രധാനാധ്യാപകൻ.).സുധ(പയ്യന്നൂർ),ലത(അധ്യാപിക,എ.യു.പി.സ്കൂൾ,ബോവിക്കാനം),പ്രീത(ആറാട്ടുകടവ്).മരുമക്കൾ: സജിത, (അധ്യാപിക,ഷേണി ഹൈസ്കൂൾ), വിജയൻ (പയ്യന്നൂർ), ഭാസ്കരൻ (റിട്ടയേർഡ് ഡി.ഇ.ഒ, കാഞ്ഞങ്ങാട്) ,ചന്ദ്രൻ (ആറാട്ടുകടവ്). സഹോദരങ്ങൾ.’ മീനാക്ഷി (നെല്ലിയടുക്കം), നന്ദിനി (കരിവെള്ളൂർ), പരേതരായ മാധവി, കൃഷ്ണൻ, ഗോവിന്ദൻ ,

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനു നേരെ ഇറാന്‍ സൈന്യം വെടിവച്ചു; ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ടെഹ് റാന്‍: ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനു നേരെ ഇറാന്‍ സൈന്യം വെടിവച്ചു. സംഭവത്തിനു പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വൈകിട്ട് ആറരയ്ക്കാണ് ഇറാന്‍ പ്രതിനിധി ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മുസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. മറ്റൊരു കപ്പലായ സന്‍മാര്‍ ഹെരാള്‍ഡും ഈ സമയം ഹോര്‍മുസില്‍ ഉണ്ടായിരുന്നെങ്കിലും ആക്രമണമുണ്ടായില്ല.ഹോര്‍മുസില്‍നിന്ന് രണ്ട് ഇന്ത്യന്‍ …

ദുബായില്‍ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

കോഴിക്കോട്: ദുബായില്‍ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍(32) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തുക്കളില്‍ ഒരാളുടെ കുത്തേറ്റാണ് മരണം എന്ന് പറയുന്നു. മൃതദേഹം ദുബൈയിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജസീല്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജസീലിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.

അമ്മ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു; അപകടം സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍

കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. തിരുവള്ളൂര്‍ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പേരാമ്പ്ര പാലേരിയിലെ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. അമ്മയുടെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥും കുടുംബവും. ചടങ്ങിനുശേഷം അമ്മയ്ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയ സിദ്ധാര്‍ത്ഥ് കയത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് …

നിയമസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിൽ വൻ മുന്നേറ്റം നടത്തുമെന്ന് യു ഡി എഫ് വിലയിരുത്തൽ

കാസർകോട് :നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ജില്ലാ നേതൃയോഗം വിലയിരുത്തി. നിലവിലുള്ള രണ്ടു സീറ്റുകൾ വൻഭൂരിപക്ഷത്തോടെ നിലനിർത്തുകയും മറ്റു മൂന്നു സീറ്റുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും. ഈ തിരഞ്ഞെടുപ്പോടെ ജില്ലയിൽ എൽഡിഎഫ് തകരും. മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊണ്ടത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പ്രബുദ്ധരായ വോട്ടർമാർ പരാജയപ്പെടുത്തി. ഇടതുപക്ഷ സർക്കാരിനെതിരെ വൻ വികാരമാണ് വോട്ടർമാർക്ക് ഇടയിൽ ഉണ്ടായത് .ഉദുമയിലും …

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ പരിഷ്‌കരിക്കേണ്ട ഡിഎ, തൊഴില്‍ വകുപ്പ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചിക മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്. ഡിഎ വര്‍ധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തില്‍ പ്രതിഫലിക്കും. സാധാരണഗതിയില്‍ സെപ്റ്റംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കാറുള്ള ഈ വര്‍ധനവ് ഇത്തവണ വൈകിയതില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തോടെ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ …

മെയ്ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ ഐ.എൻ.ടി.യു സി തീരുമാനം

കാസർകോട്: മെയ്ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടങ്ങളോട് അഭ്യർത്ഥിക്കുന്ന സ്റ്റോപ്പ് ദി വാർ എന്ന മുദ്രാവാക്യവുമായി മെയ് ദിനത്തിൽ ജില്ലയിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.പുതിയ ലേബർ കോഡ് നടപ്പാക്കിയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബിജി റാംജി എന്ന പദ്ധതി കൊണ്ടുവന്നും സാമൂഹ്യ സുരക്ഷാ പദ്ധതികളായ പിഎഫ്, ഇഎസ്ഐ ക്ഷേമനിധികൾ എന്നിവ ഇല്ലാതാക്കി തൊഴിലാളികളെ വഞ്ചിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ പ്രക്ഷോഭം തുടങ്ങാനും …

ട്യൂഷന്‍ ക്ലാസ്സിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ല

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയിലെ ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീറി(17)നെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയത്. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് നിഹാന്‍ പഠിച്ചിരുന്നത്. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് ബന്ധുക്കള്‍ …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട; ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.57 കോടിയുടെ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.58 കോടിയുടെ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് ആണ് പിടിയിലായത്. ഒമാനില്‍ നിന്നെത്തിയ ഹാരിസിന്റെ ലഗ്ഗേജ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചോക്ലേറ്റിനകത്ത് ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. ഹാരിസിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ.എം. ജോസഫ് അന്തരിച്ചു

കാസർകോട്:നീലേശ്വരത്തെ ആദ്യകാല ആധാരം എഴുത്തുകാരൻ കെ എം ജോസഫ് കവലവഴിക്കൽ ( 83) അന്തരിച്ചു. മക്കൾ:ജോർഫി മാത്യു (കവലവഴിക്കൽ എന്റർപ്രൈസസ് നീലേശ്വരം),ജോർജ് ജോസഫ്, സ്റ്റാന്റേർഡ് ചാർട്ടേഡ് ബാങ്ക് വൈസ്.പ്രസിഡന്റ് ചെന്നൈ),സ്മിത,ജോബിൻ ജോസഫ് (സോഫ്റ്റ് വേയർ എഞ്ചിനീയർ ) , മരുമക്കൾ:ഷിജി കുര്യാക്കോസ്, ഡയാന മാത്യു, ഡയാന തോമസ്.

വെള്ളം ചോദിച്ച് വീട്ടിലെത്തി സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

കണ്ണൂര്‍: വെള്ളം ചോദിച്ച് വീട്ടിലെത്തി സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പാപ്പിനിശ്ശേരിയിലെ ഷെഫീഖ് ആണ് മരിച്ചത്. ഷെഫീഖും പ്രശാന്തും കൂട്ടുകാരാണ്. രാവിലെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് കുടിക്കാന്‍ വെള്ളം ചോദിച്ചു. പ്രശാന്ത് വെള്ളമെടുക്കാന്‍ പോയപ്പോള്‍ കയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് അവിടെ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ട്രെയിനിടിച്ച് ഷെഫീഖ് മരിച്ചു. തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഹൃത്തുക്കളായ ഇരുവര്‍ക്കുമിടയിലെ …

13 കാരനെ പീഡിപ്പിച്ചതായി പരാതി; മാതൃമാതാവിനും മാതൃസഹോദരിക്കും എതിരെ പോക്‌സോ കേസ്

കാസര്‍കോട്: മാതൃമാതാവും മാതൃസഹോദരിയും ചേര്‍ന്ന് 13 കാരനെ പീഡിപ്പിച്ചതായി പരാതി. ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന മാതാവിനും മകള്‍ക്കും എതിരെ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകുവെന്നാണ് സൂചന. പരാതിക്കാരനും ആരോപണത്തിനു വിധേയരായവരും അടുത്ത ബന്ധുക്കളായതിനാലാണിത്.

തന്റെ ഫോട്ടോയില്‍ കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ സന്തോഷിച്ചു; വിവാദമായപ്പോള്‍ അസ്വസ്ഥത തോന്നി; സൂപ്പര്‍ താരത്തിന്റെ ലൗ റിയാക്ഷനില്‍ ലിസ് ലാസിന്റെ പ്രതികരണം

ബെംഗളൂരു: സൂപ്പര്‍ താരം വിരാട് കോലി ജര്‍മന്‍ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ലിസ് ലാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ‘ലൈക്ക്’ അടിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. പിന്നാലെ ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയിലാകെ താരമായിരിക്കുകയാണ് ലിസ് ലാസ്. അതേ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസ്‌ലാസ്. കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ താന്‍ ആദ്യം സന്തോഷിച്ചു, എന്നാല്‍ പിന്നീട് വിവാദമായതോടെ അസ്വസ്ഥത തോന്നിയെന്നാണ് ലിസ്ലാസ് പറയുന്നത്. പിന്നീട് കോലി ത് …

മാവില ഗൗരി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ തറവാട് കാരണവരും പ്രസിഡണ്ടുമായിരുന്ന പരേതനായ മാരാങ്കാവ് പി ബാലകൃഷ്ണന്‍ നായരുടെ ഭാര്യ മാവില ഗൗരി അമ്മ (88) അന്തരിച്ചു. സംസ്‌ക്കാരം ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് മാരാംകാവിലെ വീട്ടു വളപ്പില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മക്കള്‍: പ്രമീള (കാഞ്ഞങ്ങാട്), രാമകൃഷ്ണന്‍, ദിനേശന്‍, പുഷ്പ വേണി, അംബുജാക്ഷൻ.മരുമക്കള്‍: സരിത, പ്രമീള, ശ്രീജ, പരേതരായ ഡോ. കെ പി സുധാകരന്‍ (കാഞ്ഞങ്ങാട്), കോടോത്ത് ബാലകൃഷ്ണന്‍ നായര്‍. സഹോദരങ്ങള്‍: ചന്ദ്രന്‍(റിട്ട. സ്‌റ്റേഷന്‍ മാസ്റ്റര്‍), കോമളം, വിജയം(മൂവരും പയ്യന്നൂര്‍), ഉഷ (രാജപുരം), …

കാസര്‍കോട്ട് വീണ്ടും സൂര്യാഘാതം; ആലംപാടിയിലെ ജോലിക്കിടയില്‍ പെയിന്റര്‍ക്ക് സൂര്യാഘാതമേറ്റു, കാസര്‍കോട് ജില്ലയില്‍ ഇന്നും യെല്ലോ അലര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് വീണ്ടും സൂര്യാഘാതം റിപ്പോര്‍ട്ടു ചെയ്തു. ചൗക്കി, കല്ലങ്കൈയിലെ അക്ഷയ് (25) എന്നയാള്‍ക്കാണ് സൂര്യാഘാതമേറ്റത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. ആലംപാടിയിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആഘാതം അനുഭവപ്പെട്ടത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും അസ്വസ്ഥത കൂടിയതോടെ പരിശോധിച്ചപ്പോഴാണ് പുറം ഭാഗത്ത് പൊള്ളിയതിന്റെ പാടുകള്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം. അതിനു ശേഷം ജോലിക്ക് പോകാതെ വിശ്രമിക്കുകയാണെന്നു അക്ഷയ് പറഞ്ഞു.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്, അജാനൂരില്‍ 13കാരന് സൂര്യാഘാതം അനുഭവപ്പെട്ടിരുന്നു. ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലാണ് സംഭവം.അതേ സമയം സംസ്ഥാനത്ത് 12 ജില്ലകളിലും …

സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ 16 കാരിയെ കാണാതായി

മംഗ്‌ളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കുപോയ 16 കാരിയെ കാണാതായതായി പരാതി. കോണാജെ പൊലീസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പജീര്‍, അട്ക്കയിലെ ചൈതന്യ (16)യെ ആണ് കാണാതായത്. പത്താംക്ലാസ് പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനു കാത്തു നില്‍ക്കുകയായിരുന്നു.ഏപ്രില്‍ 12ന് രാവിലെ ഏഴരമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ചൈതന്യ വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാകില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് അടി ഉയരുമുള്ള ചൈതന്യയുടെ ശരീരം തടിച്ചതാണെന്നും ഗോതമ്പിന്റെ നിറമാണെന്നും …

ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാതായി; നിരന്തരം ഭീഷണികള്‍ വന്നിരുന്നു, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബം

വടകര: ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. വടകര ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ഏപ്രില്‍ പതിമൂന്നിന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് 10,000 രൂപ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു. ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും ഇതില്‍ വിഷ്ണുവിന് മന:പ്രയാസം ഉണ്ടായിരുന്നുവെന്നും …

ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രി വളപ്പിലാണ് ഫാര്‍മസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചെടി പിടിച്ചെടുത്തു. പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.