കോഴിക്കോട്: ദുബായില്‍ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍(32) ആണ് മരിച്ചത്. കൂടെ താമസിക്കുന്ന സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തുക്കളില്‍ ഒരാളുടെ കുത്തേറ്റാണ് മരണം എന്ന് പറയുന്നു. മൃതദേഹം ദുബൈയിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജസീല്‍ ദുബായില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജസീലിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു.







