പണി തേടിയെത്തി; കിട്ടാതെ വന്നപ്പോള്‍ മോഷണം; കട കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്ന കന്നി മോഷ്ടാക്കള്‍ അറസ്റ്റില്‍

മംഗളൂരു: പണി തേടിയെത്തി കിട്ടാതെ വന്നപ്പോള്‍ കട കുത്തിത്തുറന്ന രണ്ട് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് നസീര്‍ (27), ഇല്യാസ്ഖാന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇരുവരും തൊഴില്‍ തോടി മംഗളൂരുവില്‍ എത്തിയത്. പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കിട്ടിയില്ലത്രെ. നാട്ടിലേക്ക് തിരികെ പോകാനുള്ള പണം പോലും കൈയില്‍ ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് ഇരുവരും മോശണം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. കവര്‍ച്ച നടത്തുന്നതിനായി നിരവധി കടകളെ നോക്കി വച്ച സംഘം കഴിഞ്ഞ ദിവസം പമ്പ് …

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. മല്ലം മേലടുക്കം സ്വദേശിയുമായ ശിവരാമന്‍(ശിവന്‍)(51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതനായ കുഞ്ഞപ്പു മണിയാണി, മുത്തക്ക എന്നിവരുടെ മകനാണ്. മിമിക്രി കലാകാരി സരിതയാണ് ഭാര്യ. മക്കള്‍: വര്‍ഷ (പ്ലസ് ടു വിദ്യാര്‍ത്ഥിനി), ശിവാനി (എട്ടാം തരം വിദ്യാര്‍ത്ഥിനി), നയോമിക. സഹോദരങ്ങള്‍: വിശ്വനാഥന്‍, രാജേഷ്, സുമിത്ര, സുരേഷന്‍.

ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി

കൊച്ചി: പതിനാലു വയസുകാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. കുട്ടിയെ വിളിച്ചിട്ട് വാതില്‍ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നെടുമ്പാശ്ശേരി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. വൈകിട്ട് നാലിന് …

ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വിറ്റ ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍; എംഎല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണം

കാസര്‍കോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ ഒന്നും രണ്ടും സീസണുകളില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് ഡിഡിസി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ് കുമാര്‍ ആരോപിച്ചു.കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടന്ന വാര്‍ത്ത സമ്മേളത്തിലാണ് എം.എല്‍എക്കെതിരെയും സിപിഎം നേതാവിനെതിരെയും ആരോപണങ്ങളുമായി ആഞ്ഞടിച്ചത്. ഒന്നും രണ്ടും ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട വലിയ അഴിമതിക്ക് നേതൃത്വം നല്‍കിയത് സംഘാടക സമിതിയുടെ ചെയര്‍മാനായ സി എച്ച് കുഞ്ഞമ്പു എംഎല്‍എയാണെന്നാണ് പ്രധാന ആരോപണം. ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ബിആര്‍ഡിസി യുടെ …

ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിനു മികച്ച മുന്നേറ്റം; രണ്ടിലൊതുങ്ങി എന്‍.ഡി.എ, മഹാരാഷ്ട്രയില്‍ ബിജെപിയും സഖ്യകക്ഷികളും തൂത്തുവാരി

ന്യൂഡെല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. രണ്ടിടങ്ങളില്‍ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒന്‍പതു മണ്ഡലങ്ങളില്‍ ലീഡ് തുടരുന്നു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ഡെഹ്റ മണ്ഡലത്തില്‍ വിജയിച്ചു. പഞ്ചാബിലെ ജലന്ധറില്‍ എ.എ.പി സ്ഥാനാര്‍ത്ഥി വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് എന്‍.ഡി.എയ്ക്ക് ലീഡ്. ബീഹാര്‍, ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് മുഖ്യതെരഞ്ഞെടുപ്പ് നടന്നത്. എം.എല്‍.എ മരണത്തെയും രാജിയേയും തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. …

സാമ്പത്തിക നയം: പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം: കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കാസര്‍കോട്: സാമ്പത്തിക കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൃത്യമായ നയം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. എന്‍.ജി.ഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക നയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു പഠിക്കണം. വ്യക്തമായ സാമ്പത്തിക നയം ഉണ്ടായില്ലെങ്കില്‍ വികസന പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കും-മന്ത്രി പറഞ്ഞു. യോഗത്തില്‍ എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡണ്ട് ഇ.എന്‍ രമേശന്‍ ആധ്യക്ഷം വഹിച്ചു.

കണ്ണൂരില്‍ വീണ്ടും നിധി കണ്ടെത്തി; സ്വര്‍ണ്ണനാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍, സ്വര്‍ണ്ണവും വെള്ളിയും അതിപുരാതനമെന്ന് വിദഗ്ധര്‍

കണ്ണൂര്‍: കണ്ണൂര്‍, ശ്രീകണ്ഠാപുരം ചെങ്ങളായില്‍ വീണ്ടും നിധി കണ്ടെത്തി. ശനിയാഴ്ച രാവിലെ കണ്ടെത്തിയ വെള്ളി നാണയങ്ങളില്‍ അറബി അക്ഷരങ്ങള്‍ ഉള്ളതായി വിദഗ്ധര്‍ പറഞ്ഞു; നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നിധിയെന്ന് പുരാവസ്തു വൃത്തങ്ങള്‍ വ്യക്തമാക്കി.പരിപ്പായി ഗവ. യു.പി സ്‌കൂളിനു സമീപത്തെ പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തിലാണ് വന്‍നിധി ശേഖരം കണ്ടെത്തിയത്. വെള്ളിയാഴ്ച തൊഴിലുറപ്പ് തൊഴിലാളികള്‍ റബ്ബര്‍ തോട്ടത്തില്‍ മഴക്കുഴികള്‍ എടുക്കുന്നതിനിടയിലാണ് ആദ്യം നിധി ലഭിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി നിധി കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി. നിധിയെക്കുറിച്ച് …

ലോകത്തെ ആദ്യ സമ്പൂര്‍ണ സസ്യാഹാര നഗരം ഗുജറാത്തില്‍

ഗാന്ധിനഗര്‍: ലോകത്ത് എവിടെയെങ്കിലും ഒരു സമ്പൂര്‍ണ സസ്യാഹാര നഗരമുണ്ടോ? ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിനാറ്റ പ്രപഞ്ചത്തിലെ ആദ്യ സസ്യാഹാര നഗരമാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ജൈനമത വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലിനാറ്റ ഏറ്റവും ശുദ്ധവും ആദരണീയവുമായി അവര്‍ പരിപാലിക്കുന്നു. ഇവിടെ ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല മുട്ടയും മാംസവും വില്‍ക്കുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ലോകത്ത് ജനങ്ങളും അധികൃതരും ഇത്രയും ഇച്ഛാശക്തിയോടെ ഭക്ഷണ സമ്പ്രദായത്തില്‍ നിഷ്‌കര്‍ഷത പാലിക്കുന്ന മറ്റൊരു സ്ഥലം ഇതുവരെ മറ്റെവിടെയും ഇല്ലെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. …

പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളികൃഷ്ണ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത തെയ്യം കലാകാരനും വാദ്യവിദഗ്ധനുമായ എം മുരളി പണിക്കര്‍(54) അന്തരിച്ചു. മാണിയാട്ട് സ്വദേശിയാണ്. ഏറെ നാളായി ചികില്‍സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സംസ്‌കാരം. ചെണ്ടയില്‍ താളം കൊണ്ട് വിസ്മം തീര്‍ക്കുന്ന കലാകരനായിരുന്നു മാണിയാട്ടെ മുരളി പണിക്കര്‍.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കളിയാട്ടങ്ങളിലും തെയ്യംകെട്ടിലും മുരളിപ്പണിക്കരുടെ ചെണ്ട പ്രസിദ്ധമായിരുന്നു. എട്ടാമത്തെ വയസ്സില്‍ തെയ്യത്തിന് കൊട്ടാന്‍ തുടങ്ങിയതാണ്. 47 വര്‍ഷമായി മേളത്തിന്റെ വഴിയിലായിരുന്നു. പെരുങ്കളിയാട്ടത്തിലടക്കം നിരവധി തെയ്യങ്ങള്‍ കെട്ടിയാടി. പണിക്കര്‍ സ്ഥാനം …

യുവാവുമായി മകളുടെ അടുപ്പം ഇഷ്ടപ്പെട്ടില്ല; മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; ഇതറിഞ്ഞ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിതാവിനെതിരെ കേസ്

യുവാവുമായി അടുപ്പം സ്ഥാപിച്ചതിനെ തുടര്‍ന്ന് എതിര്‍പ്പു പ്രകടിപ്പിച്ച പിതാവ് മകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതറിഞ്ഞ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാവിന്റെ പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടക ഉഡുപ്പി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആസിഫ് ആപത്ബാന്തവ(41)യ്‌ക്കെതിരെയാണ് കേസെടുത്തത്. ആസിഫിന്റെ മകള്‍ ബന്ധുവായ തീര്‍ത്ഥഹള്ളി സ്വദേശിയുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ആസിഫ് അംഗീകരിച്ചിരുന്നില്ല. ബന്ധം ഒഴിവാക്കാന്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ പറ്റില്ലെന്ന് അറിയിച്ച യുവാവിനെ മര്‍ദിച്ച് അവശനാക്കി വിട്ടയക്കുകയായിരുന്നു. …