ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി; എക്‌സൈസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: ആശുപത്രി വളപ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രി വളപ്പിലാണ് ഫാര്‍മസിക്ക് സമീപത്തായി ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുനലൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചെടി പിടിച്ചെടുത്തു.

പുനലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page