വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് പുള്ളിപ്പുലി; കട്ടിലിന് മുകളില്‍ ഉറങ്ങിക്കിടക്കുന്ന 90 കാരി; നെഞ്ചിടിപ്പേകുന്ന കാഴ്ച; പിന്നീട് സംഭവിച്ചത്!
മൈസൂരു: വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമായി പികൂടി പുറത്തെത്തിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിദ്ധാര്‍ത്ഥ ലേഔട്ടിലെ വിനയ മാര്‍ഗയിലെ വീട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. പിടിയിലായ പുള്ളിപ്പുലിക്ക് മൂന്നോ നാലോ വയസ്സ് പ്രായമുണ്ടാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ മുറി വൃത്തിയാക്കുന്നതിനിടെയാണ് വീട്ടുജോലിക്കാരി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന പുള്ളിപ്പുലിയെ കണ്ടത്. തുടര്‍ന്ന് വീട്ടുടമസ്ഥന്‍ സുരേഷിനെയും ഭാര്യ സുജാതയെയും വിവരമറിയിച്ചു. സുരേഷിന്റെ 90 വയസ്സുള്ള അമ്മ ഷൈലജ പുള്ളിപ്പുലി ഒളിച്ചിരുന്ന കട്ടിലില്‍ …