നിയമസഭാ തെരഞ്ഞെടുപ്പ്: കാസർകോട് ജില്ലയിൽ വൻ മുന്നേറ്റം നടത്തുമെന്ന് യു ഡി എഫ് വിലയിരുത്തൽ

കാസർകോട് :നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് ജില്ലാ നേതൃയോഗം വിലയിരുത്തി. നിലവിലുള്ള രണ്ടു സീറ്റുകൾ വൻഭൂരിപക്ഷത്തോടെ നിലനിർത്തുകയും മറ്റു മൂന്നു സീറ്റുകൾ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്യും. ഈ തിരഞ്ഞെടുപ്പോടെ ജില്ലയിൽ എൽഡിഎഫ് തകരും. മഞ്ചേശ്വരത്തും കാസർകോട്ടും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മും ഇടതുപക്ഷവും കൈക്കൊണ്ടത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പ്രബുദ്ധരായ വോട്ടർമാർ പരാജയപ്പെടുത്തി. ഇടതുപക്ഷ സർക്കാരിനെതിരെ വൻ വികാരമാണ് വോട്ടർമാർക്ക് ഇടയിൽ ഉണ്ടായത് .ഉദുമയിലും കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും നല്ല ഭൂരിപക്ഷത്തോടെ കൂടി യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും യോഗം വിലയിരുത്തി.

അഞ്ചു നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ , കൺവീനർമാർ , ബൂത്തുകളിൽ നിന്നും കിട്ടിയ വോട്ടിംഗ് നിലവാരം എന്നിവ യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ എ ഗോവിന്ദൻ നായർ ,സി ടി അഹമ്മദലി, എൻ .എ നെല്ലിക്കുന്ന്, എംഎൽഎ ,പി കെ ഫൈസൽ, ഹക്കിം കുന്നിൽ , എ ഗോവിന്ദൻ നായർ, പി എം മുനീർ ഹാജി ,എം സി കമറുദ്ദീൻ, ജെറ്റോ ജോസഫ് ,ഹരീഷ് ബി നമ്പ്യാർ, വി കെ രവീന്ദ്രൻ, നാഷണൽ അബ്ദുള്ള, വി ആർ വിദ്യാസാഗർ, കല്ലട്ര അബ്ദുൽ ഖാദർ, അസീസ് മരിക്കേ, മഞ്ജുനാഥ് ആൽവ, മാഹിൻ കേളോട്ട്, കെ ഖാലിദ് ,കെ ബി മുഹമ്മദ് കുഞ്ഞ് ,കു ക്കൾ ബാലകൃഷ്ണൻ ,എ ജി സി ബഷീർ ,പി കുഞ്ഞി കണ്ണൻ, കെ ശ്രീധരൻ മാസ്റ്റർ ,ടിവി ഉമേശൻ, തുടങ്ങിയവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page