ട്യൂഷന്‍ ക്ലാസ്സിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ല

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയിലെ ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീറി(17)നെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നിറങ്ങിയത്.

കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് നിഹാന്‍ പഠിച്ചിരുന്നത്. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ട്യൂഷന്‍ സെന്ററില്‍ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. നിഹാലിന്റെ സൈക്കിള്‍ പയ്യോളി നഗരസഭ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസില്‍ കയറിയത് കണ്ടതായി ചിലര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page