മെയ്ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ ഐ.എൻ.ടി.യു സി തീരുമാനം


കാസർകോട്: മെയ്ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു.എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടങ്ങളോട് അഭ്യർത്ഥിക്കുന്ന സ്റ്റോപ്പ് ദി വാർ എന്ന മുദ്രാവാക്യവുമായി മെയ് ദിനത്തിൽ ജില്ലയിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.പുതിയ ലേബർ കോഡ് നടപ്പാക്കിയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം വിബിജി റാംജി എന്ന പദ്ധതി കൊണ്ടുവന്നും സാമൂഹ്യ സുരക്ഷാ പദ്ധതികളായ പിഎഫ്, ഇഎസ്ഐ ക്ഷേമനിധികൾ എന്നിവ ഇല്ലാതാക്കി തൊഴിലാളികളെ വഞ്ചിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ പ്രക്ഷോഭം തുടങ്ങാനും യോഗം തീരുമാനിച്ചു ഐഎൻടിയുസി 79ാം സ്ഥാപക ദിനമായ മെയ് 3ന് ജില്ലാതലത്തിൽ വിവിധ പരിപാടികൾ നടത്താനും തീരുമാനമായി.ജില്ലാ പ്രസിഡണ്ട് പി.ജി അധ്യക്ഷനായി.ടി.വി കുഞ്ഞിരാമൻ,തോമസ് സെബാസ്റ്റ്യൻ,സി. ഓ സജി,എൻ. ഗംഗാധരൻ, എം. കെ മാധവൻ നായർ, എ. കുഞ്ഞമ്പു സി. ജി ടോണി, പി.വി ചന്ദ്രശേഖരൻ, കെ. സുരേഷ് കുമാർ, കെ. സി രാജൻ,അബൂബക്കർ തുരുത്തി, ടി. ബി ബാലകൃഷ്ണൻ കെ.ടി രാമകൃഷ്ണൻ,മഹാരാജ, വിനോദ് അരമന സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page