സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ 16 കാരിയെ കാണാതായി

മംഗ്‌ളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കുപോയ 16 കാരിയെ കാണാതായതായി പരാതി. കോണാജെ പൊലീസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പജീര്‍, അട്ക്കയിലെ ചൈതന്യ (16)യെ ആണ് കാണാതായത്. പത്താംക്ലാസ് പരീക്ഷ എഴുതി ഫലപ്രഖ്യാപനത്തിനു കാത്തു നില്‍ക്കുകയായിരുന്നു.
ഏപ്രില്‍ 12ന് രാവിലെ ഏഴരമണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്കു പോകുന്നുവെന്നു പറഞ്ഞാണ് ചൈതന്യ വീട്ടില്‍ നിന്നു ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനാകില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

അഞ്ച് അടി ഉയരുമുള്ള ചൈതന്യയുടെ ശരീരം തടിച്ചതാണെന്നും ഗോതമ്പിന്റെ നിറമാണെന്നും കാണാതാകുമ്പോള്‍ പര്‍പ്പിള്‍ ഗൗണും കറുത്ത കോട്ടുമായിരുന്നു വേഷമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page