കാസര്‍കോട്: മാതൃമാതാവും മാതൃസഹോദരിയും ചേര്‍ന്ന് 13 കാരനെ പീഡിപ്പിച്ചതായി പരാതി. ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ താമസിക്കുന്ന മാതാവിനും മകള്‍ക്കും എതിരെ ബേക്കല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. എന്നാല്‍ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകുവെന്നാണ് സൂചന. പരാതിക്കാരനും ആരോപണത്തിനു വിധേയരായവരും അടുത്ത ബന്ധുക്കളായതിനാലാണിത്.






