കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.58 കോടിയുടെ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് ആണ് പിടിയിലായത്. ഒമാനില്‍ നിന്നെത്തിയ ഹാരിസിന്റെ ലഗ്ഗേജ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചോക്ലേറ്റിനകത്ത് ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്. ഹാരിസിനെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.







