തന്റെ ഫോട്ടോയില്‍ കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ സന്തോഷിച്ചു; വിവാദമായപ്പോള്‍ അസ്വസ്ഥത തോന്നി; സൂപ്പര്‍ താരത്തിന്റെ ലൗ റിയാക്ഷനില്‍ ലിസ് ലാസിന്റെ പ്രതികരണം

ബെംഗളൂരു: സൂപ്പര്‍ താരം വിരാട് കോലി ജര്‍മന്‍ മോഡലും ഇന്‍ഫ്‌ളുവന്‍സറുമായ ലിസ് ലാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ‘ലൈക്ക്’ അടിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. പിന്നാലെ ഈ പോസ്റ്റിലെ ‘ലൗ’ റിയാക്ഷന്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയിലാകെ താരമായിരിക്കുകയാണ് ലിസ് ലാസ്.

അതേ കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരിക്കുകയാണ് ലിസ്‌ലാസ്. കോലിയുടെ ലൈക്ക് കണ്ടപ്പോള്‍ താന്‍ ആദ്യം സന്തോഷിച്ചു, എന്നാല്‍ പിന്നീട് വിവാദമായതോടെ അസ്വസ്ഥത തോന്നിയെന്നാണ് ലിസ്ലാസ് പറയുന്നത്. പിന്നീട് കോലി ത് അണ്‍ലൈക്ക് ചെയ്തപ്പോള്‍ എനിക്ക് അദ്ദേഹത്തോട് അല്‍പം വിഷമം തോന്നി. ഇത് എങ്ങനെ ഇത്ര വലിയ വാര്‍ത്തയായി എന്ന് എനിക്ക് പോലും അറിയില്ല. ആളുകള്‍ ഇത് എങ്ങനെ ശ്രദ്ധിച്ചു എന്നും ലിസ് ലാസ് ചോദിക്കുന്നു.

ഒരുപക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇതല്ലായിരുന്നിട്ടും എങ്ങനെയാണ് ഇതിനെ ഒരു വാര്‍ത്തയാക്കി മാറ്റിയതെന്ന് അവര്‍ ആശ്ചര്യപ്പെടുന്നു. വാര്‍ത്തകളില്‍ വരുന്നത് വരെ ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിസ് ലാസിന്റെ വാക്കുകള്‍:

‘ഞാന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു, അതു വല്ലാത്തൊരു അവസ്ഥയായിരുന്നു. അദ്ദേഹം എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് എനിക്കറിയില്ല, വാര്‍ത്തകളിലൂടെയാണ് ഞാന്‍ അത് അറിഞ്ഞത്. പല പ്ലാറ്റ് ഫോമുകളിലും എന്നെക്കുറിച്ച് വന്ന ലേഖനങ്ങള്‍ മറ്റുള്ളവര്‍ എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ അയച്ചുതന്നു. ഇന്ന് എനിക്ക് ഒരുപാട് മെസേജുകള്‍ ലഭിച്ചു, ആളുകള്‍ ഇതില്‍ വലിയ ആവേശത്തിലായിരുന്നു.’ ലിസ്ലാസ് പറഞ്ഞു.

ഇതിനിടെ കോലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടുള്ള തന്റെ പിന്തുണ പ്രകടിപ്പിക്കുന്ന ലിസ് ലാസിന്റെ പഴയൊരു വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പത്യക്ഷപ്പെട്ടു.
ബെംഗളൂരുവില്‍ നിന്നുള്ള സുഹൃത്തുക്കളോടൊപ്പം മത്സരങ്ങള്‍ കണ്ടതിന്റെ വീഡിയോ ആയിരുന്നു അത്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ കാലത്താണ് ആര്‍സിബിയുമായുള്ള തന്റെ ബന്ധം ആരംഭിച്ചതെന്നും ലിസ് ലാസ് പറഞ്ഞു.

‘അത് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ആയിരുന്നു, തന്റെ ബെംഗളൂരു സുഹൃത്തുക്കളോടൊപ്പം ഞാന്‍ കളി കണ്ടുതുടങ്ങി. അത് പടരുന്ന ഒരു ആവേശമായിരുന്നു. ഞാനും ഒരു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആരാധികയായി മാറുകയായിരുന്നു. തീര്‍ച്ചയായും നിങ്ങള്‍ ആര്‍സിബിയെ പിന്തുണയ്ക്കുകയാണെങ്കില്‍, കാണാന്‍ ഏറ്റവും ആവേശമുള്ള താരം വിരാട് കോലിയാണ്. അദ്ദേഹം അത്ര മികച്ച കളിക്കാരനാണ്. അതുകൊണ്ട് അദ്ദേഹം ചിത്രം ലൈക്ക് ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു’ -ലിസ് ലാസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page