ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാതായി; നിരന്തരം ഭീഷണികള്‍ വന്നിരുന്നു, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കുടുംബം

വടകര: ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത യുവാവിനെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. വടകര ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ഏപ്രില്‍ പതിമൂന്നിന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്ന് 10,000 രൂപ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു.

ലോണ്‍ ആപ്പ് സംഘം വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായും ഇതില്‍ വിഷ്ണുവിന് മന:പ്രയാസം ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page