വാല്‍പാറ ദുരന്തം; മരിച്ച 9 പേരുടെയും പൊതുദര്‍ശനം അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍; വിട നല്‍കാന്‍ എത്തിയത് നൂറുകണക്കിനാളുകള്‍
പൊള്ളാച്ചി / മലപ്പുറം: വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതു പേരുടെയും മൃതദേഹങ്ങള്‍ പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചു. നൂറു കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണാന്‍ എത്തിയത്. പലരും ദു:ഖം അടക്കാനാകാതെ വിങ്ങിപ്പൊട്ടി. പൊതുദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പടെ ഉള്ളവര്‍ സ്‌കൂളിലെത്തി മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. ദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പാങ്ങ് പള്ളിപ്പറമ്പ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം …