പണിമുടക്ക് തുടങ്ങി; കാസർകോട്ട് ഇടതു-വലതു ട്രേഡ് യൂണിയനുകൾ പ്രകടനങ്ങൾ നടത്തി

കാസർകോട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മണിക്ക് തുടങ്ങി. സ്വകാര്യ- കെ.എസ്.ആർ.ടി.സി ബസുകൾ, ഓട്ടോ – ടാക്സികൾ നിരത്തിലിറങ്ങിയില്ല. കടകൾ അടഞ്ഞുകിടക്കുന്നു. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പണിമുടക്കിയ ട്രേഡ് യൂണിയനുകൾ കാസർകോട്ട് വെവ്വേറെ പ്രകടനം നടത്തി. സി.ഐ.ടി.യു, എ.ഐ.ടി.യു സി, എൻ എൽ. യു നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാറ്റിൽ നിന്നും പഴയ ബസ് സ്റ്റാന്റിലേയ്ക്ക് നടത്തിയ പ്രകടനത്തിന് സാബു എബ്രഹാം, …

തുടരുന്ന ഓൺലൈൻ തട്ടിപ്പ്;മല്ലം സ്വദേശിയുടെ 10,90,301 രൂപ സ്വാഹ

കാസർകോട്: വൻ ലാഭം വാഗ്ദാനം നൽകി യുവാവിന്റെ 10,90,301 രൂപ തട്ടിയെടുത്തു. ബോവിക്കാനം, മല്ലം ,ബായത്തൊട്ടി ഹൗസിലെ ബി. കീർത്തി രാജി (34) ന്റെ പണമാണ് നഷ്ടമായത്. 2025 മെയ് 20 മുതൽ 27 വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടമായതെന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. വാട്സ് ആപ്പ് , ടെലഗ്രാം എന്നീ ആപ്പുകൾ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. നിക്ഷേപതുകയോ, ലാഭമോ ലഭിക്കാതെ വന്നതോടെയാണ് കീർത്തിരാജ് സൈബർ പൊലീസിൽ പരാതി നൽകിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ച് മതവിദ്വേഷ പ്രസംഗം നടത്തി ; പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

കൊച്ചി: മതസ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ കേസിൽ ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. 2022ൽ പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിനാണ് കേസെടുത്തത്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യ വ്യവസ്ഥയിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ നടത്തിയ പ്രസംഗത്തിൽ സമാന കുറ്റകൃത്യം പി.സി. ജോർജ് ആവർത്തിച്ചിട്ടുണ്ടെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ മാസം അടിയന്തരാവസ്ഥയുടെ …

ചൂരിപ്പള്ളിയിലെ കവര്‍ച്ച; മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: കൂഡ്‌ലു, ചൂരിപ്പള്ളിയില്‍ നിന്നു 3,10,000 രൂപയും രണ്ടു പവന്‍ സ്വര്‍ണ്ണാഭരണങ്ങളിലും കവര്‍ച്ച ചെയ്ത പ്രതി അറസ്റ്റില്‍. ആന്ധ്രാപ്രദേശി, വെസ്റ്റ് ഗോദാവരി, മണ്ഡലം ആഗിവിടു, ഉര്‍ദു സ്‌കൂളിനു സമീപത്തെ മുഹമ്മദ് സല്‍മാന്‍ അഹമ്മദ് (34)നെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ പ്രൊബേഷന്‍ എസ്.ഐ ജോബി, പൊലീസുകാരായ സതീശന്‍, ജയിംസ്, നീരജ്, രതീഷ് പെരിയ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ജൂണ്‍ 24ന് രാവിലെ എട്ടിനും 8.30നും ഇടയിലുള്ള സമയത്താണ് …

മന്ത്രവാദ ചികിത്സക്കിടയില്‍ പീഡനശ്രമം; പിടിയിലായ മന്ത്രവാദിയെ ജയിലിലടച്ചു

കാസര്‍കോട്: മന്ത്രവാദ ചികിത്സക്കിടയില്‍ 55കാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്റു ചെയ്തു. കണ്ണൂര്‍, കക്കാട് സ്വദേശിയും തളിപ്പറമ്പില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ശിഹാബുദ്ദീന്‍ തങ്ങളെ (52)യാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് കേസിലെ പരാതിക്കാരി. വിട്ടുമാറാത്ത നടുവേദനയെ തുടര്‍ന്നാണ് പരാതിക്കാരി ശിഹാബുദ്ദീന്റെ മന്ത്രവാദ ചികിത്സ തേടിയത്. തങ്ങള്‍ വീട്ടിലെത്തിയായിരുന്നു ചികിത്സ നടത്തിയിരുന്നത്.കഴിഞ്ഞ ദിവസത്തെ ചികിത്സക്കിടയില്‍ സ്ത്രീയെ കയറിപ്പിടിക്കുകയും പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ …

ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

കാസര്‍കോട്: ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറില്‍ രണ്ടു കഞ്ചാവു ചെടികള്‍ വളര്‍ന്ന നിലയില്‍ കണ്ടെത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ സവ്യസാചിയും സംഘവും പരിശോധന നടത്തിയാണ് രണ്ടു കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ പിറകുവശത്തുള്ള കുറ്റിക്കാടുകള്‍ക്ക് ഇടയിലാണ് ഒരു മീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്. ചെടികള്‍ പിഴുതെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. മനോജ് കുമാര്‍ കൊട്രച്ചാല്‍, സുബാഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി തുടരുന്നു; കെട്ടിടങ്ങള്‍ തകര്‍ന്നു വീണു, കടലും ചന്ദ്രഗിരി സംസ്ഥാന പാതയും തമ്മിലുള്ള അകലം 10 മീറ്റര്‍ മാത്രം

കാസര്‍കോട്: ബേക്കല്‍, തൃക്കണ്ണാട്ട് കടലാക്രമണം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച കടലാക്രമണം ചൊവ്വാഴ്ച രാവിലെയോടെ കൂടുതല്‍ രൂക്ഷമായി. ചൊവ്വാഴ്ച മാത്രം രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന്റെ നമസ്‌കാര മണ്ഡപവും കടലാക്രമണ ഭീഷണിയിലാണ്. മണ്ഡപത്തിനു ചുറ്റും കല്ലുകള്‍ കൂട്ടിയിട്ടാണ് താല്‍ക്കാലിക കവചം തീര്‍ത്തിട്ടുള്ളത്. മണ്ഡപത്തിന്റെ തെക്കു ഭാഗത്ത് കടല്‍ കരയിലേക്ക് കൂടുതല്‍ കയറിയതാണ് കെട്ടിടങ്ങള്‍ തകരാന്‍ ഇടയാക്കിയത്. കടലും കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയും തമ്മിലുള്ള അകലം വെറും പത്തു മീറ്റര്‍ മാത്രമായി ചുരുങ്ങി. …

ദേശീയ പാത നിര്‍മ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോള്‍ മൊഗ്രാലില്‍ ഉള്‍നാടന്‍ കോണ്‍ക്രീറ്റ് റോഡുകള്‍ വാട്ടര്‍ അതോറിറ്റികിളച്ചു മറിക്കുന്നു: നാട്ടില്‍ കുടിവെള്ളവുമില്ല, വഴി നടക്കാനും വയ്യ, വാഹനങ്ങള്‍ കുഴിയില്‍ വീണു തകരുന്നു

കുമ്പള: കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി കിളച്ചു മറിച്ച കോണ്‍ക്രീറ്റ് റോഡ് ഭാഗികമായി മാത്രം മൂടി ഉപേക്ഷിച്ചതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ വീണു പതിവായി തകര്‍ന്നു നശിക്കുന്നു. കാല്‍നടയാത്രക്ക് നാട്ടുകാര്‍ വിഷമിക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി നില്‍ക്കുന്നു. കുടിവെള്ളം വിതരണം ചെയ്യാന്‍ സ്ഥാപിച്ച പൈപ്പുകള്‍ തുരുമ്പെടുത്തു മണ്ണില്‍ അലിയുന്നു. വാട്ടര്‍ അതോറിറ്റിയുടെ ജനക്ഷേമം കണ്ടു നാട്ടുകാര്‍ അമര്‍ഷം കൊള്ളുന്നു. കരാറുകാരനെതിരെ നാട്ടുകാര്‍ വഴി തടസ്സപ്പെടുത്തുന്നതിനു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ മൊഗ്രാലില്‍ കോണ്‍ക്രീറ്റ് ചെയ്തതും,ടാറിങ് നടത്തിയതുമായ നിരവധി …

കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍

ജക്കാര്‍ത്ത: കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്‍ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില്‍ പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതു കണ്ട ജനങ്ങള്‍ വയര്‍ കീറി നോക്കിയപ്പോഴാണ് മനുഷ്യന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച മെജപഹില്‍ ഗ്രാമത്തിലെ കൃഷി സ്ഥലത്തേക്ക് പോയ കര്‍ഷകന്‍ തിരിച്ചു വന്നിരുന്നില്ല. ഇതു സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ഷകന്റെ ബൈക്ക് പാടത്തിനു സമീപത്തു നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അവിടെയുള്ള ഒരു കുടിലിനു …

ബി ജെ പിയുടെ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: വികസന രഹിത- അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി കാസര്‍കോട് ടൗണ്‍ കമ്മറ്റി നടത്തിയ നഗരസഭാ ഓഫീസ് മാര്‍ച്ചില്‍ ഉന്തും തള്ളും. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. ഇതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് ജില്ലാ പ്രസിഡണ്ട് എം …

ആരോഗ്യ മേഖലയോട് അവഗണന; ജനറല്‍ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കാസര്‍കോട്: ആരോഗ്യ മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മുളിയാര്‍, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്കു മുന്നില്‍ ധര്‍ണ്ണ നടത്തി. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാജീവന്‍ നമ്പ്യാര്‍ ആധ്യക്ഷം വഹിച്ചു. എം സി പ്രഭാകരന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, സി എം ജയിംസ്, കെ ഖാലിദ്, ആര്‍ ഗംഗാധരന്‍, മനാഫ് നുള്ളിപ്പാടി, അര്‍ജുനന്‍ തായലങ്ങാടി, …

ദേശീയ പണിമുടക്ക്: കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തിലിറങ്ങും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസമായ ബുധനാഴ്ച കെ എസ് ആര്‍ ടി സി ബസുകള്‍ നിരത്തില്‍ ഇറങ്ങുമെന്നു ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കുന്നതു സംബന്ധിച്ച് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. പണിമുടക്ക് നടത്തേണ്ട സാഹചര്യമല്ല കെ എസ് ആര്‍ ടി സിയില്‍ നിലവില്‍ ഉള്ളത്. ജീവനക്കാര്‍ സന്തുഷ്ടരാണ്- മന്ത്രി പറഞ്ഞു.എന്നാല്‍ പണിമുടക്ക് നടത്തുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. പണിമുടക്കിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. മന്ത്രി ഇത്തര പ്രസ്താവന നടത്തിയത് ഏതു പശ്ചാത്തലത്തിലാണെന്നു അറിയില്ലെന്നും യൂണിയന്‍ …

58 കാരിയെ ബലാല്‍സംഗം ചെയ്തു; അനുജത്തിയുടെ ഭര്‍ത്താവിനെതിരെ കേസ്

കാസര്‍കോട്: 58 കാരിയെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ അനുജത്തിയുടെ ഭര്‍ത്താവിനെതെതിരെയാണ് കേസെടുത്തത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സ്ത്രീയാണ് പരാതിക്കാരി. 2022 ഏപ്രില്‍ 15 മുതല്‍ 2023 ഒക്ടോബര്‍ മാസം വരെ പലതവണ പീഡിപ്പിച്ചുവെന്നു സ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഭയം കാരണമാണ് സംഭവത്തെക്കുറിച്ച് ആരോടും പറയാതിരുന്നതെന്നു പറയുന്നു.പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാടകം, നെച്ചിപ്പടുപ്പിലെ ഇടയില്യം കാര്‍ത്യായനി അമ്മ അന്തരിച്ചു

കാസര്‍കോട്: കാടകം നെച്ചിപ്പടുപ്പിലെ ഇടയില്യം കാര്‍ത്യായനി അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചേക്കരംകോടി ചന്തുനായര്‍. മക്കള്‍: ലീല, കൃഷ്ണന്‍, നാരായണന്‍, ഉഷ, വിലാസിനി. മരുമക്കള്‍: പരേതനായ രാഘവന്‍, കരുണാകരന്‍ (പനയാല്‍), ഓമന, ഷീജ, പരേതനായ കുഞ്ഞിരാമന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍ നായര്‍, നളിനി, സുകുമാരന്‍, അരവിന്ദന്‍, മോഹനന്‍, പരേതരായ ജാനകി അമ്മ, ഗോപിനാഥന്‍, ചന്ദ്രന്‍.

അഡൂരില്‍ യുവാവിനു നേരെ അക്രമം, വീടിനു കല്ലേറ്; പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയും വീടിനു നേരെ കല്ലെറിഞ്ഞ് ഓടുകള്‍ പൊട്ടിക്കുകയും ചെയ്തുവെന്ന കേസിലെ പ്രതി 30 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. അഡൂര്‍, മൂല ഹൗസിലെ എം.ഇ ബാത്തിഷ (48)യെ ആണ് ആദൂര്‍ എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ സത്യപ്രകാശ് ജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാഘവന്‍, സി പി ഒ ഹരീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 1995 ഏപ്രില്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതിയായ …

കാസര്‍കോട് നഗരസഭ വാര്‍ഡ് വിഭജനത്തില്‍ തരികിട; ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചു മാത്രമേ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് കോടതി

കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഡ് വിഭജന വിജ്ഞാപനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്ക്കും തിരികിടക്കുമെതിരെ മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ എം ബഷീര്‍ നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദ്ദേശം. തെരുവത്തു വാര്‍ഡിന്റെ സ്വാഭാവിക അതിര്‍ത്തിയായ ഹാഷിം സ്ട്രീറ്റ് റോഡിന്റെ ഇരുവശവും ആ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും പല വാര്‍ഡിലും സ്വാഭാവിക അതിര്‍ത്തി ഇല്ലാതാക്കിയെന്നും ഫിഷ് മാര്‍ക്കറ്റ് വാര്‍ഡിലെ ഒരു ഫ്‌ളാറ്റ് സമുച്ചയം ജനസംഖ്യ കുറവായിട്ടും ദൂരെയുള്ള തളങ്കര ദീനാര്‍ നഗര്‍ വാര്‍ഡില്‍ ഉള്‍പ്പെടുത്തിയെന്നും ഏഴാം …

സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കും പത്തു കുട്ടികള്‍ക്കും ഗുരുതരപരിക്ക്

ചെന്നൈ: തമിഴ്‌നാട്, കടലൂരില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. വാന്‍ ഡ്രൈവര്‍ക്കും പത്തു വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരിക്കേറ്റു. തിരുച്ചെന്തൂര്‍-ചെന്നൈ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടം. ലെവല്‍ ക്രോസിലെ ഗേറ്റ് അടക്കാന്‍ മറന്നു പോയതാണ് ദാരുണമായ സംഭവത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക സംശയം. ജീവനക്കാരന്‍ ഉറങ്ങിപ്പോയതാണ് ഗേറ്റ് അടക്കാതിരിക്കാന്‍ ഇടയാക്കിയതെന്നും സംശയിക്കുന്നു. കടലൂര്‍ കൃഷ്ണസ്വാമി മെട്രിക്കുലേഷന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. ആറാംക്ലാസ് വിദ്യാര്‍ത്ഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

പൂവടുക്ക- അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ; യാത്രക്കാര്‍ ഭീതിയില്‍

കാസര്‍കോട്: മുള്ളേരിയയ്ക്ക് സമീപത്തെ പൂവടുക്ക -അടുക്കത്തൊട്ടി റോഡില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി. എട്ടു പോത്തുകളാണ് തിങ്കളാഴ്ച വൈകുന്നേരം റോഡിലേയ്ക്ക് എത്തിയത്. ഈ സമയത്ത് ഇതുവഴി സഞ്ചരിക്കുകയായിരുന്നവര്‍ വാഹനം നിര്‍ത്തി വീഡിയോ ചിത്രീകരിച്ചു. ആള്‍ക്കാരെയും വാഹനങ്ങളെയും കണ്ടിട്ടും റോഡില്‍ നിന്നു മാറാന്‍ പോത്തുകള്‍ കൂട്ടാക്കിയില്ല. ഏറെ നേരം കഴിഞ്ഞാണ് പോത്തുകള്‍ കാട്ടിനകത്തേയ്ക്ക് കയറി പോയത്. ഏതാനും ദിവസങ്ങളായി ഈ ഭാഗത്ത് കാട്ടുപോത്തുകളെ കൂട്ടത്തോടെ കാണുന്നുണ്ടെന്നു യാത്രക്കാര്‍ പറഞ്ഞു. ജാല്‍സൂര്‍- ചെര്‍ക്കള അന്തര്‍ സംസ്ഥാന പാതയില്‍ നിന്നു 50 മീറ്റര്‍ …