കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി ക്ഷാമബത്തയില്‍ രണ്ട് ശതമാനം വര്‍ധനവ് വരുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷത്തില്‍ രണ്ടു തവണ പരിഷ്‌കരിക്കേണ്ട ഡിഎ, തൊഴില്‍ വകുപ്പ് പുറത്തുവിടുന്ന ഉപഭോക്തൃ വില സൂചിക മാനദണ്ഡമാക്കിയാണ് കണക്കാക്കുന്നത്. ഡിഎ വര്‍ധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തില്‍ പ്രതിഫലിക്കും.

സാധാരണഗതിയില്‍ സെപ്റ്റംബര്‍ അവസാനത്തോടെ പ്രഖ്യാപിക്കാറുള്ള ഈ വര്‍ധനവ് ഇത്തവണ വൈകിയതില്‍ ജീവനക്കാരുടെ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതിയ തീരുമാനത്തോടെ കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാകും. എട്ടാം ശമ്പള കമ്മിഷന് കീഴില്‍ ശമ്പള ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന ജീവനക്കാരുടെ സംഘടനകളുടെ വ്യാപകമായ ആവശ്യങ്ങള്‍ക്കിടയിലാണ് ഡിഎ വര്‍ധനവിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് ഒക്ടോബറിലാണ്. 55 ശതമാനത്തില്‍ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഉയര്‍ത്തിയിരുന്നത്. 2025 ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിരുന്നു. പുതിയ വര്‍ധനവോടെ ഡിഎ 60 ശതമാനമായി ഉയരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page