ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനു നേരെ ഇറാന്‍ സൈന്യം വെടിവച്ചു; ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

ടെഹ് റാന്‍: ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിനു നേരെ ഇറാന്‍ സൈന്യം വെടിവച്ചു. സംഭവത്തിനു പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വൈകിട്ട് ആറരയ്ക്കാണ് ഇറാന്‍ പ്രതിനിധി ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.20 ലക്ഷം ബാരല്‍ എണ്ണയുമായി ഹോര്‍മുസ് കടക്കുകയായിരുന്ന ജാഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ഒമാന്റെ വടക്കന്‍ തീരത്തുവച്ച് ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. മറ്റൊരു കപ്പലായ സന്‍മാര്‍ ഹെരാള്‍ഡും ഈ സമയം ഹോര്‍മുസില്‍ ഉണ്ടായിരുന്നെങ്കിലും ആക്രമണമുണ്ടായില്ല.ഹോര്‍മുസില്‍നിന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകളെ തിരിച്ചുവിട്ടെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് മറ്റൊരു കപ്പലിനുനേരെ വെടിവയ്പുണ്ടായത്. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ നാവികസേന വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഹോര്‍മുസിലെ നിയന്ത്രണം 10 ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാന്‍ അറിയിച്ചെങ്കിലും യുഎസിന്റെ ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇറാന്‍ അറിയിച്ചത്. ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ നാവിക ഉപരോധം തുടരുന്നതിലൂടെ യുഎസ് തങ്ങളുടെ വാഗ്ദാനം ലംഘിച്ചതായി ഇറാന്‍ സൈനിക കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശനമായ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page