അമ്മ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 15 കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു; അപകടം സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍

കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. തിരുവള്ളൂര്‍ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം പേരാമ്പ്ര പാലേരിയിലെ കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. അമ്മയുടെ വീട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥും കുടുംബവും. ചടങ്ങിനുശേഷം അമ്മയ്ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയ സിദ്ധാര്‍ത്ഥ് കയത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് പരീക്ഷ എഴുതി ഫലം അറിയാന്‍ കാത്തിരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page