ഹെയർ ഡ്രയറിൽ നിന്നുള്ള ചൂടേറ്റ് കുഞ്ഞ് മരിച്ച സംഭവം: അമ്മ കുറ്റക്കാരിയെന്ന് കോടതി

പി പി ചെറിയാൻ സ്കോട്ട്‌ലൻണ്ട് : സ്കോട്ട്‌ലൻഡിൽ ഹെയർ ഡ്രയറിൽ നിന്നുള്ള രൂക്ഷമായ ചൂടേറ്റ് മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 28 വയസ്സുള്ള കോർറ്റ്‌നി ഗാർട്ട്‌ഷോർ, 2023 സെപ്റ്റംബറിൽ അവരുടെ 3 മാസം പ്രായമുള്ള മകൾ ഡാളിയ-റോസ് മരിച്ച സംഭവത്തിൽ കുറ്റവിമുക്തയാക്കണമെന്നു അപേക്ഷിച്ചെങ്കിലും പോലീസ് ഡിക്ടറ്റീവ് കോടതിയിൽ ശക്തമായി എതിർത്തു . 2023 സെപ്റ്റംബർ 30-ന് സ്കോട്ട്‌ലൻഡിലെ പീറ്റർഹെഡിലായിരുന്നു സംഭവം.

പിറ്റ് എൻ ഡി പി എസ് നിയമ പ്രകാരം കുഞ്ഞിമംഗലം സ്വദേശി അറസ്റ്റിൽ

പയ്യന്നൂര്‍: മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവിനെ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കരുതല്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു. പയ്യന്നൂര്‍ വെള്ളോറ കരിപ്പാല്‍ നാഗക്കാവിന് സമീപത്തെ പി.മുഹമ്മദ് മഷൂദിനെ (29) യാണ് കണ്ണൂര്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നിലവില്‍ പുഷ്പഗിരി അണ്ടിക്കളത്താണ് ഇയാള്‍ താമസിച്ചുവരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായവരെ പിടികൂടി ജയിലിലടക്കുന്ന നിയമമാണ് പിറ്റ് എന്‍.ഡി.പി.എസ് ആക്ട്. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വില്‍പ്പനക്കിടെ നിരവധി തവണ മഷൂദ് …

14 വ്യാജ സ്വർണവളകൾ പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ

പയ്യന്നൂർ: വ്യാജ സ്വര്‍ണം പണയം വച്ച് പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ പ്രധാനി പഴയങ്ങാടിയില്‍ അറസ്റ്റിൽ . ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ വ്യാജ സ്വര്‍ണ വളകള്‍ പണയംവെച്ച് 12.68 ലക്ഷം രൂപ തട്ടിയെടുത്ത പഴയങ്ങാടി, മടക്കരയിലെ കപ്പുരയില്‍ വീട്ടില്‍ ജാഫര്‍ സ്വാദിഖിനെ (43) യാണ് പഴയങ്ങാടി പൊലീസ് ഇൻസ്പെക്ടർ എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്.ഐ.കെ. ഷുഹൈബ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഇയാളുടെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്.കഴിഞ്ഞ മാര്‍ച്ച് 23നും മെയ് 16നും ഇടയിലുള്ള …

മാതാവിന്റെമരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ ആളുടെ 10,000 രൂപ അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നു കളഞ്ഞു; യാത്ര മുടങ്ങി

തളിപ്പറമ്പ്: തളിപ്പറമ്പ ബസ്സ്റ്റാന്റിന് സമീപം പണമടങ്ങിയ ബാഗ് കവര്‍ന്നു. പന്നിയൂരിലെ കര്‍ഷകനായ കസ്തൂരിപറമ്പില്‍ ജലീലിന്റെ (56) ബാഗ് ആണ് കവര്‍ന്നത്. ഹൈവേ ബസ്‌ഷെല്‍ട്ടറില്‍ ഇന്ന് (വെള്ളി)പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. ജലീലിന്റെ മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് 40-ാം ദിവസത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടുംബം. ഇന്ന് വൈകിട്ടാണ് ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. ബസ് കയറി കണ്ണൂര്‍ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്നതിന് തളിപ്പറമ്പിലെത്തിയതായിരുന്നു. ബസ്‌ ഷെല്‍ട്ടറിലെ ഇരിപ്പിടത്തില്‍ 10,000 രൂപയും വസ്ത്രങ്ങളും മൊബൈല്‍ഫോണും ഹെഡ്‌ലൈറ്റുമടങ്ങിയ ബാഗ് …

കുഞ്ഞിമംഗലം സ്വദേശി റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: വിനോദ സഞ്ചാര കേന്ദ്രമായ പൈതല്‍മലയടിവാരത്തെ റിസോര്‍ട്ടില്‍ ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പൈതല്‍മലയടി ,വാരം വഞ്ചിയം കവലയിലെ നിള പൈതല്‍ റിസോര്‍ട്ടിലെ കെയര്‍ടേക്കര്‍ ജീവനക്കാരന്‍ കുഞ്ഞിമംഗലത്തെ മുണ്ടയാട്ട് മനോജ് (53) ആണ് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.റിസോര്‍ട്ടിന്റെ ഭാഗമായുള്ള മുറിയിലാണ് മനോജ് താമസിച്ചിരുന്നത്. ഇന്നലെ(വ്യാഴം ) വൈകുന്നേരത്തോടെ മുറിയിലെ ജനലിലാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. റിസോര്‍ട്ടിലെ മറ്റ് തൊഴിലാളികള്‍ …

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍; വിഷം കഴിച്ചുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മംഗ്‌ളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തില്‍ യുവതിയെ പട്ടാപ്പകല്‍ ബസ് സ്റ്റാന്റ് പരിസരത്ത് കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ഒടിലനാല്‍ സ്വദേശിയായ ചേതനെ (22)യാണ് ബണ്ട്വാള്‍ പൊലീസ് വാമഞ്ചൂര്‍, പച്ച നാടി എന്ന സ്ഥലത്ത് വച്ച് അറസ്റ്റു ചെയ്തത്. വിഷം കഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ചേതനെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ലടുക്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയായ ബണ്ട്വാള്‍ ഉളിഗ്രാമിലെ ലാവണ്യ (21)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.ഇന്നലെ (വ്യാഴം) വൈകുന്നേരം ബണ്ട്വാള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് കൊലപാതകം …

ജ്യേഷ്ഠ സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന സഹോദരിയെ കുട കൊണ്ട് ആക്രമിച്ചു; ബാപ്പയ്‌ക്കെതിരെ ജെ.ജെ ആക്ട് പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ജ്യേഷ്ഠ സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച സഹോദരിയെ കുട കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. 17കാരിയായ മകള്‍ നല്‍കിയ പരാതിയില്‍ ബാപ്പയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം ജെജെആക്ട് (ജു വനൈല്‍ ജസ്റ്റിസ് ആക്ട്) പ്രകാരമാണ് കേസ്.ഇന്നലെ (വ്യാഴം) ഉച്ചക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. സഹോദരനെ പിതാവ് അടിക്കുകയും ചവിട്ടുന്നതും കണ്ട് തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. തടയാൻ …

വിശ്രമിക്കാൻ കിടന്ന മത്സ്യത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട്, പുതിയവളപ്പ് കടപ്പുറത്തെ ശ്രേയസിലെ ശശി (60)യാണ് മരിച്ചത്. ഇന്നലെ (വ്യാഴം) ഉച്ചക്ക് വിശ്രമിക്കാനായി കിടന്നതായിരുന്നു. മൂന്നു മണിക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഭാര്യ: മുല്ലം. മക്കള്‍: മുകേഷ്, സരിത. മരുമക്കള്‍: പൂജ, മണി. സഹോദരങ്ങള്‍: രാജന്‍, രാഘവന്‍, ചന്ദ്രന്‍, ശ്രീമതി, ശൈല, …

മല്ലം ബാദിയഡുക്കത്തെ നാരായണി അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍, മല്ലം, ബാദിയഡുക്കത്തെ കണ്ണന്‍ നായരുടെ ഭാര്യ നാരായണി അമ്മ (85) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. മക്കള്‍: കമലാക്ഷി, ബാലകൃഷ്ണന്‍, ശാന്തകുമാരി, നാരായണന്‍. മരുമക്കള്‍: വത്സല മുന്നാട്( അരമന ഹോസ്പിറ്റൽ), മധു മുളിയാര്‍, ശ്രീലത(കാരവല്‍ ഓണ്‍ലൈന്‍ മീഡിയ). സഹോദരങ്ങള്‍: കാര്‍ത്യായനി, ഗീത (തമ്പായി), പരേതരായ മാധവന്‍ നായര്‍, ശാരദ, ജാനകി, മീനാക്ഷി.

വിട്ടുമാറാത്ത കാലുവേദന: കാസർകോട്ടെ സ്വകാര്യ ആശുപത്രി ജീവനക്കാരി ജീവനൊടുക്കി

കാസര്‍കോട്: വിട്ടുമാറാത്ത കാലുവേദനയില്‍ മനംനൊന്താണെന്നു പറയുന്നു ,സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. കൂഡ്‌ലു, മീപ്പുഗിരി, കാളിയങ്ങാട്ടെ ദേവി കൃപയില്‍ സൂര്യയുടെ ഭാര്യ ശ്യാമള (50)യാണ് ജീവനൊടുക്കിയത്. ഇന്നലെ (വ്യാഴം) വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്യാമളയെ കണ്ടെത്തിയത്. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്. കാലുവേദനയ്ക്ക് ഏറെ കാലമായി മരുന്നു കഴിച്ചു വരികയായിരുന്നു. എന്നാല്‍ കാര്യമായ മാറ്റമില്ലാത്തതിനാല്‍ മാനസിക വിഷമത്തിലായിരുന്നു. ഇതായിരിക്കാം ജീവനൊടുക്കാന്‍ …

ലൈസന്‍സ് അനുവദിക്കുന്നതിനു 15000 രൂപ കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍;കൈക്കൂലി പണം സൂക്ഷിച്ചിരുന്നത് പ്രതിയുടെ ബാഗില്‍ ഒട്ടിച്ച നിലയില്‍ കാണപ്പെട്ട കവറില്‍, വീട്ടിലും റെയ്ഡ്

കണ്ണൂര്‍: സംസ്ഥാനത്തെ അഴിമതി മുക്തമാക്കാനുള്ള വിജിലന്‍സിന്റെ പ്രൊജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തിയ നീക്കത്തില്‍ 15,000 രൂപ കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. കൈക്കൂലിയായി വാങ്ങിയ പണം ബാഗിനകത്ത് ഒട്ടിച്ച നിലയില്‍ കണ്ടെത്തിയ കവറിനകത്ത് നിന്നും കണ്ടെടുത്തു.കണ്ണൂര്‍, ചെറുകുന്ന് സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഓഫീസറുമായ പിപി ശ്രീധര (49)നെയാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കയ്യോടെ പിടികൂടിയത്. വിജിലന്‍സ് വടക്കന്‍ മേഖലാ എസ്പി …

ഓപ്പറേഷന്‍ തൂഫാന്‍: 10.200 ഗ്രാം എംഡിഎംഎയുമായി ഉപ്പളയില്‍ യുവാവ് അറസ്റ്റിൽ

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് ഉപ്പളയില്‍ നടത്തിയ പരിശോധനയില്‍ 10.200 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, ഹീറോകോംപ്ലക്‌സിലെ തങ്ങള്‍ ഹൗസില്‍ ജുനൈദ് എന്ന സയ്യിദ് ജവഹര്‍ (29) ആണ് അറസ്റ്റിലായത്. ഇന്നലെ (വ്യാഴം) വൈകുന്നേരം അഞ്ചേ മുക്കാല്‍ മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന്റെ കിഴക്കുഭാഗത്തെ കവാടത്തിനു സമീപത്തെ റോഡിൽ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്.എസ്‌ഐ വിഷ്ണു എസ് നായരുടെ നേതൃത്വത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം . പൊലീസിനെ കണ്ടതോടെ പരിഭ്രമിക്കുന്നത് …

ബീരാന്‍ ബങ്കരക്കുന്ന് അന്തരിച്ചു

കാസര്‍കോട്: ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയും വിദ്യാനഗര്‍, ഉദയഗിരി, മാഹിന്‍ നഗറില്‍ താമസക്കാരനുമായ ബീരാന്‍ ബങ്കര (85) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ഷൗക്കത്തലി (ദുബായ്), സഹദിയ, നാദിയ, തസ്‌നീം. മരുമക്കള്‍: അസീസ് പാറക്കട്ട (ദുബായ്), ഇക്ബാല്‍ ബേക്കല്‍ (ദുബായ്), അറഫാത്ത് (ദുബായ്), റസീന കൊല്ല്യ. സഹോദരങ്ങള്‍: പരേതരായ മഹ്‌മൂദ്, അബ്ദുല്‍ ഖാദര്‍, ഖദീജ, മുഹമ്മദ് കുഞ്ഞി.

ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണ്ണാടക, ഉപ്പിനങ്ങാടിയിലെ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. കാസര്‍കോട് സ്വദേശികളടക്കം ഏഴു പേര്‍ അറസ്റ്റില്‍. ചെങ്കള, പാടിക്കു സമീപത്തെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഷെരീഫ് (51), ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊര്‍ക്കട്ട മുഹമ്മദ് നബാസ് (37), പുത്തൂര്‍ ,ബപ്പാളിഗെ ഇബ്രാഹിം (60), ഉത്തര കര്‍ണ്ണാടക മറക്കനാടിലെ സന്ദീപ് പുണ്ഡലിംഗ(30), പുത്തൂര്‍, കംബ്രയിലെ സല്‍മാന്‍ ഫാരിസ് (25), ബെല്‍ത്തങ്ങാടി, ഉറുവാളൂരിലെ സിറാജ് എന്ന സിറാജുദ്ദീന്‍ (34), പുത്തില ഇര്‍ഷാദ് (31) എന്നിവരാണ് അറസ്റ്റിലായത്. കള്ളനോട്ടടി …

ചവിട്ടുവല ഉടമ എം എ അബ്ദുള്ള മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ: ആദ്യകാല പ്രവാസിയും, മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധന തൊഴിൽ മേഖലയായ ചവിട്ടുവല ഉടമയും,കടപ്പുറം ഖിളർ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം ന്യൂ കാദർ മഹലിൽ എം എ അബ്ദുള്ള(75) അന്തരിച്ചു. ഭാര്യ:നഫീസ പള്ളിക്കര. മക്കൾ കുഞ്ഞിബി,പരേതനായ മുജീബ് റഹ്മാൻ.മരുമക്കൾ: ഹമീദ് മൊഗ്രാൽപുത്തൂർ, ഷഹനാസ് മഞ്ചേശ്വരം.സഹോദരങ്ങൾ:എം എ കുഞ്ഞഹമ്മദ്, ബീഫാത്തിമ മുന്നൂർ,എം എ ഇബ്രാഹിം,എം എ മൂസ,പരേതരായ എം എ ഹംസ,എം എ മുഹമ്മദ്. മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ …

തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു

കാസർകോട്: തറവാട് ക്ഷേത്രത്തിലേയ്ക്കു പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ് കൊള്ളയടിച്ചു. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പുത്തിഗെ, കട്ടത്തടുക്ക, എടനാട്ടെ ഈശ്വര (62) യാണ് അക്രമത്തിനും കൊളളയ്ക്കും ഇരയായത്. പെർമുദെ, മുന്നൂർ, ഹൊസ മന തറവാട് ക്ഷേത്രത്തിന്റെ ഭാരവാഹിയായ ഈശ്വര തറവാട്ടിലെ സംക്രമ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. മുന്നൂറിൽ ബസിറങ്ങി നടന്നു പോകുന്നതിനിടയിൽ വിജനമായ സ്ഥലത്തെത്തിയപ്പോൾ സ്കൂട്ടറിൽ എത്തിയ രണ്ടു പേരാണ് തടഞ്ഞു നിർത്തി ആക്രമിച്ചത്. …

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന യുവതിയെ കുമ്പള, മുജങ്കാവ് പാർത്ഥസാരഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഉറങ്ങാൻ കിടന്ന യുവതിയെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സീതാംഗോളി,എടനാട് ബാങ്കിന് സമീപത്തെ രാമകൃഷ്ണയുടെ ഭാര്യ എം സുനിത (48) യെയാണ് കുമ്പള ,മുജങ്കാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് (വ്യാഴം) രാവിലെ ഭർത്താവ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. പരിസരപ്രദേശത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കുമ്പള പൊലീസിൽ പരാതി നൽകി. പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് ഇന്ന് …

ബൈക്കിൽ കടത്തുകയായിരുന്ന കർണാടക മദ്യം പിടികൂടി

മഞ്ചേശ്വരം: ബൈക്കിൽ കടത്തുകയായിരുന്ന 3.42 ലിറ്റർ കർണാടക മദ്യം എക്സെെസ് സംഘം പിടിച്ചു. പൈവളിഗെ ബായിക്കട്ടയിൽ നിന്നാണ് മദ്യം പിടി കൂടിയത്. സംഭവത്തിൽ ബായിക്കട്ടയിലെ ജയരാമ.ബി ( 57) എന്നയാളെ കുമ്പള എക്സൈസ് റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എ.ബി. അബ്ദുള്ളയും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ദിനൂപ്.കെ, കണ്ണൻകുഞ്ഞി.ടി, അഖിലേഷ്.എം.എം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു.