കോട്ടയം: മാങ്ങ പറിക്കുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര സ്വദേശി രമണി (65) ആണ് മരിച്ചത്. മാങ്ങ പറിക്കുമ്പോള്‍ ഇരുമ്പുതോട്ടി വൈദ്യുത ലൈനില്‍ തട്ടുകയായിരുന്നു. തെറിച്ചുവീണ രമണിയെ സമീപവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.







